സിനിമ താരങ്ങളോടുള്ള ആരാധന കാത്തുസൂക്ഷിക്കുന്ന ഒരുപാട് ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. സൂപ്പർസ്റ്റാറുകളുടെ തൊട്ട് സാധാരണ താരങ്ങളുടെ വരെ ആരാധകരായി പ്രേക്ഷകർ മാറാറുണ്ട്. അവരുടെ അഭിനയം കൊണ്ട് ചിലർ ഇഷ്ടപ്പെടുമ്പോൾ, ചിലർ അവരുടെ സൗന്ദര്യം കണ്ടിട്ട് ആരാധന തോന്നാറുണ്ട്. മലയാളം, തമിഴ് സിനിമകളിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് അപർണ ബാലമുരളി.
ഇപ്പോഴിതാ അപർണ ബാലമുരളി ഒരു കോളേജിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ നേരിട്ട് ഒരു സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കോളേജ് യൂണിയന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. അപർണ മാത്രമല്ല, നടൻ വിനീത് ശ്രീനിവാസൻ, മ്യൂസിക് ഡയറക്ടർ ബിജിബാൽ എന്നിവരും കോളേജിൽ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. തങ്കം എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ട് കൂടിയായിരുന്നു ഇവരുടെ കോളേജിലേക്കുള്ള വരവ്.
ചടങ്ങിൽ അപർണയെ സ്വീകരിക്കാൻ വേണ്ടി എത്തിയ വിദ്യാർത്ഥി, പെട്ടന്ന് ബലമായി കൈയിൽ കയറി പിടിക്കുകയും കൈകൊടുത്ത് എഴുനേൽപ്പിക്കുകയും ചെയ്തു. അപ്പോൾ തന്നെ അപർണയുടെ മുഖഭാവം മാറിയിരുന്നു. പക്ഷേ പിന്നീട് വിദ്യാർത്ഥി അപർണയുടെ സമ്മതമില്ലാതെ തോളിൽ കൈ വെക്കാൻ ശ്രമിച്ചു. അപ്പോൾ അപർണ ഒഴിഞ്ഞു മാറുന്നതും വീഡിയോയിൽ കാണാം. വിദ്യാർത്ഥിയുടെ പെരുമാറ്റം അപർണയ്ക്ക് ഇഷ്ടമായില്ലെന്ന് മനസ്സിലായ വിദ്യാർത്ഥികളിൽ ഒരാൾ പരസ്യമായി മാപ്പ് പറഞ്ഞു.
പിന്നീട് മോശമായി പെരുമാറിയ വിദ്യാർത്ഥി തന്നെ വേദിയിൽ എത്തി ആരാധന കൊണ്ട് ചെയ്തതാണെന്ന് പറഞ്ഞ് ക്ഷമ ചോദിച്ചു വീണ്ടും കൈ കൊടുക്കാൻ ശ്രമിച്ചു. അപർണ അപ്പോഴും കൊടുത്തില്ല. തുടർന്ന് വിനീതിന് കൈകൊടുക്കാൻ ശ്രമിച്ചെങ്കിലും വിനീതും കൊടുത്തില്ല, കുഴപ്പമില്ല പോകൂ എന്ന് താരം പറഞ്ഞു. ഒരാളുടെ സമ്മതമില്ലാതെ ബലമായി കൈപിടിക്കുകയും, തോളിൽ കയറി പിടിക്കാനും ശ്രമിച്ച വിദ്യാർത്ഥിക്ക് എതിരെ വലിയ രീതിയിലുള്ള വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.