February 28, 2024

‘ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ അപർണ ബാലമുരളി, പൊളിയെന്ന് മലയാളികൾ..’ – ഫോട്ടോസ് വൈറൽ

ദിലേഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ മലയാളികളുടെ ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് നടി അപർണ ബാലമുരളി. ആ സിനിമ ഇറങ്ങിയ സമയത്ത് മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയല്ലേ എന്നാണ് ചോദിച്ചിരുന്നത് പോലും! പിന്നീട് കൂടുതൽ നല്ല വേഷങ്ങളും സിനിമകളും അപർണയെ തേടിയെത്തി. മലയാളം കൂടാതെ തമിഴിലും അപർണ അഭിനയിച്ചു.

അതിൽ തന്നെ തമിഴിൽ അഭിനയിച്ചപ്പോഴാണ് അപർണയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചത്. ഈ വർഷമാണ് അപർണയെ തേടി ആ ഭാഗ്യം എത്തിയത്. 2020-ൽ അഭിനയിച്ച ‘സൂരറൈ പോട്ര്‌’ എന്ന സിനിമയിലെ പ്രകടനത്തിനാണ് അപർണയ്ക്ക് ദേശീയ അവാർഡ് കിട്ടിയത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കാപ്പയാണ് അപർണയുടെ ഏറ്റവും ഒടുവിലായി ഇറങ്ങിയത്.

പൃഥ്വിരാജ്, ആസിഫ് അലി, അന്ന ബെൻ എന്നീ താരങ്ങൾക്ക് ഒപ്പമാണ് അപർണ ആ സിനിമയിൽ അഭിനയിച്ചിട്ടുള്ളത്. സിനിമയുടെ ദുബായ് പ്രൊമോഷന്റെ ഭാഗമായി അപർണ ചെയ്ത ഷൂട്ടിലെ ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്. തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് അപർണ ആ ഷൂട്ട് ചെയ്തിരിക്കുന്നത്. നിഖിത നിരഞ്ജനാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.

ലേബൽ കോമൾ ഷാ ഡിസൈൻ ചെയ്ത കോസ്റ്റിയുമാണ് അപർണ ഇട്ടിരിക്കുന്നത്. വിനയ് കുമാർ സന്ദീപാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഡിസംബർ 22-നാണ് സിനിമ റിലീസ് ചെയ്തത്. 2018 ആണ് അടുത്തതായി അപർണയുടെ വരാനുള്ള വലിയ ചിത്രം. ഇത് കൂടാതെ മലയാളത്തിൽ തന്നെ അഞ്ചോളം സിനിമകൾ അപർണയുടെ വേറെയും അന്നൗൺസ് ചെയ്തിട്ടുണ്ട്. തമിഴിലും അപർണയ്ക്ക് സിനിമകളുണ്ട്.