മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നായികയാണ് അപർണ ബാലമുരളി. മലയാളത്തിലൂടെ തുടങ്ങിയ അപർണ ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ്. ഈ അടുത്തിടെ കേരളത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ‘യുവം 2023’ എന്ന പ്രോഗ്രാമിൽ അപർണ ബാലമുരളി വിശിഷ്ട അതിഥിയായി ക്ഷണിക്കപ്പെട്ടിരുന്നു. അപർണ അതിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രിക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. അതോടെ അപർണയ്ക്ക് എതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് കേട്ടുകൊണ്ടിരിക്കുന്നത്. ഈ കഴിഞ്ഞ ദിവസം അപർണ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോഷൂട്ട് ചിത്രത്തിന് താഴെ വലിയ വിമർശന കമന്റുകളാണ് വന്നിട്ടുള്ളത്. സംഘിണി, ചാണകം, സമാജം സ്റ്റാർ എന്നീ കമന്റുകളും വന്നിട്ടുണ്ട്.
ചാണകത്തിൽ ചവിട്ടിയല്ലേ നിന്നെ അൺഫോളോ ചെയ്യുന്നു, നിന്റെ സിനിമകളിൽ ഇനി കാണില്ല എന്ന രീതിയിലുള്ള കമന്റുകളും അപർണയ്ക്ക് ലഭിച്ചിട്ടുണ്ട്. കമന്റുകളോട് ഒന്നും തന്നെ അപർണ പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രി പങ്കെടുത്ത ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിൽ എന്താണ് ഇത്ര കുറ്റമെന്നാണ് ആരാധകർ ചോദിക്കുന്നത്. സുഡാപ്പികൾ അങ്ങോട്ട് മാറിയിരുന്ന് കരയു എന്നാണ് വേറെയൊരു കൂട്ടരുടെ പ്രതികരണം.
സഹീദ് അറഫാത്ത് സംവിധാനം ചെയ്ത തങ്കം എന്ന മലയാള സിനിമയാണ് അപർണയുടെ അവസാനമായി പുറത്തിറങ്ങിയത്. 2018 ആണ് അപർണയുടെ ഇനി ഇറങ്ങാനുള്ള സിനിമ. ഫഹദ് ഫാസിൽ ചിത്രമായ ധൂമത്തിലും അപർണയാണ് പ്രധാന വേഷം ചെയ്യുന്നത്. തമിഴിൽ സൂര്യ നായകനായ സൂരറൈ പോട്രയിലെ അഭിനയത്തിന് 68-മത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു.