‘സാധാരണക്കാരിയെ പോലെ നിലത്തിരുന്ന് ക്ഷേത്രോത്സവ പരിപാടി കണ്ട് നടി അനുശ്രീ..’ – ഫോട്ടോസ് വൈറൽ

സിനിമ മേഖലയിൽ ഗ്രാമപ്രദേശത്ത് നിന്ന് അഭിനയ രംഗത്തേക്ക് വരുന്ന താരങ്ങളെ മലയാളികൾ എന്നും ഉറ്റുനോക്കാറുണ്ട്. പലരും ഒരു സമയം കഴിഞ്ഞാൽ നാട്ടിൻപുറത്തെ രീതിയൊക്കെ മാറി പട്ടണത്തിലെ ജീവിതരീതിയിലേക്ക് മാറാറുണ്ട്. വളരെ ചുരുക്കം ചില താരങ്ങൾ മാത്രമേ ജനിച്ചുവളർന്ന ഗ്രാമത്തിൽ നിന്ന് നിൽക്കാറുള്ളൂ. കൂടുതൽ പേരും തിരക്കിട്ട സിനിമ ജീവിതത്തിൽ നാട്ടിലെ പരിപാടികളിൽ ഒന്നും പങ്കെടുക്കാറുണ്ടാവില്ല.

എങ്കിൽ അവരിൽ നിന്നെല്ലാം ഏറെ വ്യത്യസ്തയാണ് നടി അനുശ്രീ. അനുശ്രീ തന്റെ നാട്ടിലെ എല്ലാ പരിപാടികളിലും ഉത്സവങ്ങളിലും വിവാഹങ്ങളിലുമൊക്കെ പങ്കെടുക്കുന്ന ഒരാളാണ്. അനുശ്രീ ശ്രീകൃഷ്ണ ജയന്തിക്ക് ഭാരതാംബയായി ഘോഷയാത്രയിൽ മുന്നിൽ നിന്ന് പോകുന്ന ചിത്രങ്ങൾ സ്ഥിരം സമൂഹ മാധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്. അതുപോലെ തന്നെ ഉത്സവങ്ങളിലും നിറസാന്നിധ്യമാണ് അനുശ്രീ.

ഇപ്പോഴിതാ ജന്മനാടായ കമുകുംചേരിയിലെ തിരുവിളങ്ങോനപ്പൻ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തിൽ പങ്കെടുക്കുന്ന അനുശ്രീയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു സാധാരണക്കാരിയെ പോലെ അനുശ്രീ നിലത്തിരുന്ന് ക്ഷേത്രത്തിൽ നടന്ന നൃത്തപരിപാടി ആസ്വദിക്കുന്ന ചിത്രങ്ങളാണ് ഇവ. അനുശ്രീയുടെ എളിമയും വിനയവുമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പലരും കമന്റ് ചെയ്തു.

സുരേഷ് കുന്നിക്കോട് ആണ് അനുശ്രീയുടെ ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഇത്തരത്തിൽ നാട്ടിൻപുറത്തെ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന എത്ര സിനിമ താരങ്ങളുണ്ടെന്നും പലരും ചോദിക്കുന്നുണ്ട്. അനുശ്രീ മലയാള സിനിമയിൽ അഭിനയിച്ചിട്ടുള്ള ഒട്ടുമിക്ക കഥാപാത്രങ്ങളും നാട്ടിൻപുറത്തുള്ള നായികാ വേഷങ്ങളാണ്. അതുകൊണ്ട് തന്നെ അനുശ്രീയെ ഇഷ്ടപ്പെടുന്ന മലയാളികളും ഏറെയാണ്.