December 10, 2023

‘തുടങ്ങിയതേയുള്ളൂ!! ജിമ്മിൽ വർക്ക്ഔട്ട് ചെയ്‌ത്‌ നടി അനുശ്രീ, നിസാരമെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് മലയാളി മനസ്സുകളിൽ ഇടംപിടിച്ച അഭിനയത്രിയാണ് നടി അനുശ്രീ. കൊല്ലം ജില്ലയിലെ പത്തനാപുരം കമുകുംചേരി എന്ന നാട്ടിൻ പ്രദേശത്ത് ജനിച്ചുവളർന്ന അനുശ്രീ സിനിമയിലേക്ക് എത്തിയത് ടെലിവിഷൻ റിയാലിറ്റി ഷോകളിൽ പങ്കെടുത്ത് അത് കണ്ട് സംവിധായകൻ ലാൽ ജോസ് ഇഷ്ടപ്പെട്ടിട്ടാണ്. ആദ്യ സിനിമയിൽ തന്നെ മനോഹരമായ ഒരു വേഷവും ലഭിച്ചു.

ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിക്കാനാണ് അനുശ്രീ ഭാഗ്യം ലഭിച്ചത്. ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന നാട്ടിൻപുറത്തുകാരിയായി അനുശ്രീ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. അതുകൊണ്ട് തന്നെ അനുശ്രീയ്ക്ക് സിനിമയിൽ കൂടുതൽ ലഭിച്ചതും അത്തരം നാടൻ കഥാപാത്രങ്ങളായിരുന്നു. അതിൽ നിന്നൊരു മാറ്റം ആദ്യം ലഭിച്ചത് ഇതിഹാസ എന്ന സിനിമയിലായിരുന്നു.

ഇതിഹാസയിൽ നാടൻ ലുക്കിലും മോഡേൺ ലുക്കിലും ഒരേപോലെ അനുശ്രീ തിളങ്ങി. അനുശ്രീ അഭിനയിച്ച മിക്ക സിനിമകളും സൂപ്പർഹിറ്റുകളായിരുന്നു. മഹേഷിന്റെ പ്രതികാരത്തിലെ തേപ്പുകാരിയായ കാമുകിയായി മറ്റൊരു താരത്തിനെ മലയാളികൾക്ക് അത്ര പെട്ടന്ന് മറക്കാൻ പറ്റുകയില്ല. മോഹൻലാൽ ചിത്രമായ 12-ത് മാനിലാണ് അനുശ്രീ അവസാനമായി അഭിനയിച്ചിരുന്നത്.

അനുശ്രീ ഇപ്പോഴിതാ ജിമ്മിൽ വർക്ക്ഔട്ട് ആരംഭിച്ചതിന്റെ ചിത്രങ്ങൾ തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. ക്ലബ് ആക്ടിവ് എന്ന ജിമ്മിൽ നിന്നുമുള്ള ചിത്രങ്ങളാണ് അനുശ്രീ പോസ്റ്റ് ചെയ്തത്. “തുടങ്ങിയതേയുള്ളൂ..” എന്ന ക്യാപ്ഷനാണ് അനുശ്രീ അതിന് നൽകിയത്. ചെറിയ ഡംബെല്ലാണ് അനുശ്രീ എടുത്ത് ചെയ്തത്. ഇതൊക്കെ ചേച്ചിക്ക് നിസാരമെന്നാണ് അനുശ്രീയുടെ ആരാധകരുടെ കമന്റുകൾ.