February 29, 2024

‘ചുവപ്പ് സാരിയിൽ ഹോട്ട് ലുക്കിൽ നടി അനുശ്രീ, ദേവി മുന്നിൽ പ്രത്യക്ഷപ്പെട്ടത് പോലെ..’ – വീഡിയോ കാണാം

നാടൻ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ നെഞ്ചിൽ സ്ഥാനം നേടിയ താരസുന്ദരിയാണ് നടി അനുശ്രീ. ഓരോ സിനിമയിൽ വ്യത്യസ്തവും സ്വാഭാവികമായ അഭിനയ രീതികൊണ്ട് ശ്രദ്ധ നേടിയ അനുശ്രീ മികച്ച ഒരു അഭിനയത്രിയാണെന്ന് ആദ്യ ചിത്രത്തിൽ തന്നെ തെളിയിച്ചതാണ്. നാട്ടിൻപുറത്തുകാരിയായ കലാമണ്ഡലം രാജശ്രീയായി ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലാണ് അനുശ്രീ ആദ്യമായി അഭിനയിച്ചത്.

ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള നിരവധി നായികമാരിൽ ഒരാളാണ് അനുശ്രീ. പിന്നീട് വളരെ പെട്ടന്ന് തന്നെ അനുശ്രീ മലയാളത്തിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. നാടൻ വേഷങ്ങളിൽ അനുശ്രീയെ പെട്ടന്ന് ഇതിഹാസയിലെ പോലെയുള്ള കഥാപാത്രങ്ങളും തുടക്കത്തിൽ പ്രേക്ഷകർ കണ്ടു. ഓരോ സിനിമകൾ കഴിയുംതോറും അനുശ്രീ എന്ന താരത്തിന്റെ വളർച്ചയും മലയാളികൾ നോക്കിക്കണ്ടു.

പത്ത് വർഷത്തെ സിനിമ ജീവിതത്തിൽ അനുശ്രീ മലയാളത്തിൽ മാത്രമാണ് അഭിനയിച്ചിട്ടുളളത്. പലരും തമിഴിലും തെലുങ്കിലുമൊക്കെ പോയപ്പോഴും അനുശ്രീ മലയാളത്തിൽ മാത്രമാണ് ശ്രദ്ധകൊടുത്തത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ മാത്രമാണ് അനുശ്രീ അധികം സിനിമകൾ ചെയ്തിരുന്നത്. അതുവരെ ധാരാളം സിനിമകളിൽ നായികയായി അനുശ്രീ തിളങ്ങിയിട്ടുണ്ട്. 12-ത് മാനാണ് അനുശ്രീയുടെ അവസാന സിനിമ.

സിനിമയിൽ മാത്രമല്ല ജീവിതത്തിലും അനുശ്രീയെ മലയാളികൾ നാടൻ വേഷങ്ങളിലാണ് കണ്ടിട്ടുള്ളത്. ഇപ്പോഴിതാ ചുവപ്പ് സാരിയിൽ താരം തിളങ്ങിയ ഒരു വീഡിയോ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. ദേവി മുന്നിൽ പ്രത്യക്ഷപ്പെട്ടത് പോലെയുണ്ടെന്ന് ആരാധകർ പറയുന്നു. റിൻഷാദ് മൻസൂറാണ് വീഡിയോ എടുത്തിരിക്കുന്നത്. പിങ്കി വിശാലാണ് താരത്തിന് മേക്കപ്പ് ചെയ്തത്.

View this post on Instagram

A post shared by Anusree (@anusree_luv)