ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അനുശ്രീ. ആദ്യ സിനിമയിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം തന്നെ പ്രേക്ഷകരുടെ മനസ്സുകളിൽ സ്ഥാനം നേടി. തനി നാട്ടിൻപുറത്തെ സംസാരശൈലിയാണ് അനുശ്രീ മറ്റു താരങ്ങളിൽ നിന്ന് എപ്പോഴും വ്യത്യസ്തയാക്കിയിട്ടുള്ളത്. അനുശ്രീ അഭിനയിച്ച കഥാപാത്രങ്ങളിൽ കൂടുതൽ അത്തരത്തിൽ ഉള്ളതായിരുന്നു.
പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ഇതിഹാസ, ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഒപ്പം, ആദി, ഓട്ടോറിക്ഷ, മധുരരാജ തുടങ്ങിയ സിനിമകളിൽ അനുശ്രീ അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പം 12-ത് മാൻ എന്ന സിനിമയിലാണ് ഇനി അനുശ്രീ അഭിനയിക്കാൻ പോകുന്നത്. കൊല്ലാതെ കമുകുംചേരി എന്ന സ്ഥലത്താണ് അനുശ്രീ ജനിച്ചത്. ഇപ്പോൾ കൊച്ചിയിലാണ് അനുശ്രീ താമസിക്കുന്നത്.
എങ്കിലും നാട്ടിൽ എന്ത് ആഘോഷങ്ങൾ നടന്നാലും വിവാഹം നടന്നാലും അനുശ്രീയുടെ സാന്നിദ്ധ്യം എപ്പോഴും ഉണ്ടാവാറുണ്ട്. അതുകൊണ്ട് തന്നെ മലയാളികൾ എന്നും മലയാള തനിമയിലുള്ള നാടൻ ലുക്കിലാണ് അനുശ്രീയെ കാണാൻ ആഗ്രഹിക്കുന്നത്. പലപ്പോഴും അനുശ്രീ മോഡേൺ വേഷങ്ങളിൽ ഫോട്ടോസ് ഇടുമ്പോൾ ആരാധകർ അനുശ്രീയ്ക്ക് നാടൻ വേഷമാണ് ചേരുന്നത് എന്ന് കമന്റുകൾ ഇടാറുണ്ട്.
ഇപ്പോഴിതാ അനുശ്രീ ബോക്സിങ് പരിശീലിക്കുന്ന ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. “ശാരീരികക്ഷമത ഒരു ജീവിതശൈലിയാണ്.. നമ്മുടെ ശരീരത്തിനും മനസ്സിനും ആത്മാവിനും ഒരു പ്രചോദനം.. എന്റെ 100 ദിവസത്തെ ആരോഗ്യത്തിനായി ഞാൻ തയ്യാറെടുക്കുകയാണ്.. നിങ്ങൾ എപ്പോഴാണ് തുടങ്ങുന്നത്?”, അനുശ്രീ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.