‘അനുശ്രീയുടെ ലോക്ക്-ഡൗൺ ഫോട്ടോഷൂട്ട് തുടരുന്നു, ഒപ്പം ഒരു ഓഫറും’ – പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ലാൽജോസ് ചിത്രമായ ഡയമണ്ട് നെക്ലസിലൂടെ മലയാള സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് നടി അനുശ്രീ. കലാമണ്ഡലം ജയശ്രീ എന്ന നാട്ടിൻ പുറത്തുകാരിയായി അതിമനോഹരമായി അഭിനയിച്ചതോടെ അനുശ്രീയെ തേടിയെത്തിയത് കൈനിറയെ സിനിമകളായിരുന്നു. റെഡ് വൈൻ, ലെഫ്റ് റൈറ്റ് ലെഫ്റ്, പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും വെടിവഴിപാട് എന്നീ സിനിമകളിൽ തൊട്ടടുത്ത വർഷം അനുശ്രീക്ക് ലഭിച്ചു.

പിന്നീട് ഇതിഹാസയിൽ ജാനകി എന്ന കഥാപാത്രത്തോടെയാണ് അനുശ്രീ പ്രേക്ഷകരെ ഞെട്ടിച്ചത്. അതുവരെ കണ്ട കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒന്നായി അത്. സൂപ്പർഹിറ്റുകളായ ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഒപ്പം, ആദി, മധുരരാജ ഒടുവിൽ പ്രതി പൂവൻകോഴി എന്ന ചിത്രത്തിൽ വരെ എത്തിനിൽകുകയാണ് അനുശ്രീ.

ലോക് ഡൗൺ ആയതിനാൽ 2 മാസമായി ഷൂട്ടിങ്ങുകൾ ഒന്നും തന്നെയില്ല. എന്നാൽ വെറുതെ ഇരിക്കാൻ താരം തയ്യാറല്ലായിരുന്നു. തന്റെ ആരാധകർക്ക് വേണ്ടി നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോസ്റ്റ് ചെയ്തു. ജന്മനാട്ടിൽ ചേട്ടനും സുഹൃത്തുക്കളുമാണ് ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിക്കുന്നത്.

ഈ കഴിഞ്ഞ ദിവസം സെറ്റ് മുണ്ടിൽ തനിനാടൻ വേഷത്തിലുള്ള ചിത്രങ്ങളാണ് അനുശ്രീ പോസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പ് ബൈക്കിൽ മോഡേൺ വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ട് ചിത്രത്തിൽ നിന്നാണ് അനുശ്രീയുടെ ലോക് ഡൗൺ ഫോട്ടോഷൂട്ട് തുടങ്ങിയത്. ഇപ്പോഴിതാ അനുശ്രീ ലൈവിൽ വന്ന് തന്റെ ഒപ്പം ഫോട്ടോഷൂട്ട് ചെയ്യാൻ താൽപര്യമുള്ള ഫോട്ടോഗ്രാഫമാർക്ക് അവസരം നൽകുകയാണ് താരം.

ഇതിന് മുമ്പ് അവർ ചെയ്‌തിട്ടുള്ള 3 ഫോട്ടോസ് അനുശ്രീയുടെ പേജിലോ ഇൻസ്റ്റയിലോ അയച്ചുകൊടുക്കാനാണ് നിർദേശം. ഏറ്റവും മികച്ച 10 പേർക്ക് അനുശ്രീയുടെ ഒപ്പം ഫോട്ടോഷൂട്ട് ചെയ്യാൻ അവസരം ലഭിക്കും. ആ 10 പേർ എടുക്കുന്ന ചിത്രങ്ങൾ കാണാൻ കാത്തിരിക്കുകയാണ് അനുശ്രീയുടെ ആരാധകർ.

CATEGORIES
TAGS