December 2, 2023

‘പൊങ്കലിന് പൊങ്കാലയിട്ട് നടി അനുശ്രീ, ഭക്തിയിൽ ക്ഷേത്ര ദർശനം നടത്തി താരം..’ – ഫോട്ടോസ് വൈറൽ

നാടൻ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ നെഞ്ചിൽ ഇടംപിടിച്ച അഭിനയത്രിയാണ് നടി അനുശ്രീ. സിനിമയിൽ അഭിനയിച്ചുവെന്ന് കരുതി താരജാടയുള്ള ഒരാളല്ല അനുശ്രീ. പലപ്പോഴും അനുശ്രീ അത് തെളിയിച്ചിട്ടുമുണ്ട്. ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലാണ് അനുശ്രീ ആദ്യമായി അഭിനയിക്കുന്നത്. അന്ന് മുതൽ തന്നെ ഒരു നാട്ടിൻപുറത്തുകാരിയുടെ പരിവേഷം താരത്തിന് പ്രേക്ഷകർ നൽകിയിട്ടുണ്ട്.

കൊല്ലം ജില്ലയിലെ കമുകുംചേരി എന്ന സ്ഥലത്ത് നിന്ന് സിനിമയെന്ന മായാലോകത്തേക്ക് എത്തിയ അനുശ്രീ അഭിനയത്തിലേക്ക് എത്തിയ ശേഷം സ്വന്തം നാടോ വീടൊന്നും മറന്ന് പോയ ഒരാളായിരുന്നില്ല. നാട്ടിലും വീട്ടിലും നടക്കുന്ന ആഘോഷങ്ങളിലും പരിപാടികളിലും ഉത്സവങ്ങളിലുമെല്ലാം അനുശ്രീ സജീവമായി അഭിനയിക്കുമ്പോഴും തുടരുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ അനുശ്രീയ്ക്ക് ആരാധകരും ഏറെയാണ്.

ഒരു ഈശ്വര വിശ്വാസി കൂടിയാണ് അനുശ്രീയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ തമിഴ് നാട്ടുകാർ കൂടുതലായി ആഘോഷിക്കാൻ മകരപൊങ്കൽ അനുശ്രീയും ആഘോഷിച്ചിരിക്കുകയാണ്. വീട്ടിൽ പൊങ്കാലയിട്ട അനുശ്രീ, അടുത്തുള്ള ക്ഷേത്രത്തിൽ നടന്ന പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം അനുശ്രീ അതിന്റെ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു.

“ഈ പൊങ്കൽ, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും മനോഹരവും ഐശ്വര്യവും സന്തോഷപ്രദവുമായ ഒരു പൊങ്കൽ ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു..”, അനുശ്രീ കുറിച്ചു. നടൻ ഗോവിന്ദ് പദ്മസൂര്യ അനുശ്രീക്ക് മകരപൊങ്കൽ ആശംസിച്ച് കമന്റും ഇട്ടിട്ടുണ്ട്. മോഹൻലാലിന് ഒപ്പമുള്ള 12-ത് മാനിന് ശേഷം താര എന്ന സിനിമയാണ് അനുശ്രീയുടെ അടുത്തതായി ഇറങ്ങാനുള്ളത്. അതിൽ ടൈറ്റിൽ റോളിലാണ് അനുശ്രീ അഭിനയിക്കുന്നത്.