December 2, 2023

‘തമിഴ് പാട്ടിന് ചുവടുവച്ച് നടി അനുശ്രീ, ചുവപ്പ് സാരിയിൽ തകർപ്പൻ ലുക്കിൽ താരം..’ – വീഡിയോ വൈറൽ

തനിനാടൻ കഥാപാത്രങ്ങളിലൂടെ ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടിയ ഒരു അഭിനയത്രിയാണ് നടി അനുശ്രീ. പത്തനാപുരം കമുകുംചേരി എന്ന നാട്ടിൻപുറത്ത് ജനിച്ച അനുശ്രീയെ കൂടുതൽ ഇഷ്ടപ്പെടുന്നതും നാട്ടിൻ പുറത്തുകാരനാണ് എന്നതും ശ്രദ്ധേയമായ ഒന്നാണ്. നായികയായി ഇതിനോടകം കഴിവ് തെളിയിച്ചിട്ടുള്ള അനുശ്രീ പത്ത് വർഷത്തോളമായി സിനിമ രംഗത്ത് സജീവമായി നിൽക്കുന്ന ഒരാളാണ്.

ഈ പത്ത് വർഷത്തിനിടയിൽ ചെറുതും വലുതുമായ ഒരുപിടി നല്ല കഥാപാത്രങ്ങൾ അഭിനയിക്കാൻ അനുശ്രീ കഴിഞ്ഞുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. സൂര്യ ടി.വിയിലെ ഒരു റിയാലിറ്റി ഷോയിലെ അനുശ്രീയുടെ പ്രകടനം കണ്ടിട്ട് ഇഷ്ടപ്പെട്ടിട്ടാണ് അനുശ്രീയെ സംവിധായകൻ ലാൽ ജോസ് തന്റെ ചിത്രത്തിൽ നായികയായി അഭിനയിക്കാൻ അവസരം നൽകിയത്. അത് അനുശ്രീ വേണ്ടവിധത്തിൽ ഉപയോഗിക്കുകയും ചെയ്തു.

ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന അനുശ്രീ അവതരിപ്പിച്ച കഥാപാത്രം മറ്റൊരു പുതുമുഖ താരത്തിന് അത്രയും മനോഹരമായി ചെയ്യാൻ സാധിക്കുമായിരുന്നോ എന്നത് സംശയമാണ്. അത് കഴിഞ്ഞ് അനുശ്രീ ധാരാളം സിനിമകളിൽ നായികയായി. ഇതിഹാസ പോലെയുള്ള പടങ്ങളിലെ അനുശ്രീയുടെ ഗെറ്റപ്പ് ചേഞ്ച് ഒക്കെ ആ ഇടയിൽ ഏറെ ചർച്ചയായ ഒന്നായിരുന്നു.

View this post on Instagram

A post shared by Anusree (@anusree_luv)

സിനിമയ്ക്ക് പുറത്തും അനുശ്രീ വളരെ സോഷ്യലാണ്. ആളുകളുമായുള്ള അനുശ്രീ പെരുമാറ്റം തന്നെയാണ് താരജാഡകളില്ലാത്ത ഒരു അഭിനയത്രിയാണെന്ന് തെളിയിക്കാൻ. അനുശ്രീ ചുവപ്പ് സാരി ധരിച്ച് തമിഴിലെ നെഞ്ചേ.. എൻ നെഞ്ചേ എന്ന് ഗാനത്തിന് ചുവടുവച്ചിരിക്കുന്ന വീഡിയോ ഈ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ കണ്ടാൽ സാരിയിൽ ഇത്രയും മനോഹരമായി ഡാൻസ് ചെയ്യുന്ന ഒരാളുണ്ടോ സംശയിച്ചുപോകും.