‘ഇങ്ങനെ ചിരിച്ചാൽ ആരും വീണുപോകും! കുങ്കുമപ്പൂ കളർ സാരി സുന്ദരിയായി നടി അനുശ്രീ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയ്ക്ക് നിരവധി പുതുമുഖ നായികമാരെ സമ്മാനിച്ചിട്ടുള്ള സംവിധായകൻ ലാൽ ജോസിന്റെ ഡയമണ്ട് നെക്ലസിലൂടെ നായികയായി അരങ്ങേറി അഭിനയ രംഗത്തേക്ക് എത്തിയ നാട്ടിൻപുറത്തുകാരിയായ നടിയാണ് അനുശ്രീ. പത്തനംപുരം കമുകുംചേരി എന്ന ഗ്രാമത്തിൽ നിന്നും സിനിമയിലേക്ക് എത്തിയ അനുശ്രീയെ സ്വാഭാവികമായ അഭിനയശൈലി കൊണ്ട് മലയാളി മനസ്സുകളിൽ പെട്ടന്ന് ഇടംപിടിച്ചു.

അതിന് ശേഷം നിരവധി മലയാള സിനിമകളിലാണ് അനുശ്രീ നായികയായി അഭിനയിച്ചിട്ടുള്ളത്. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയിലെയും കൊച്ചുറാണി, ഇതിഹാസയിലെ ജാനകി, ചന്ദ്രേട്ടൻ എവിടെയായിലെ സുഷമ, മഹേഷിന്റെ പ്രതികാരത്തിലെ സൗമ്യ, ഒപ്പത്തിലെ എസിപി ഗംഗ, ആദിയിലെ ജയ, മധുരരാജായിലെ വാസന്തി, 12ത് മാനിലെ ഷൈനി എന്നിവ അനുശ്രീ അഭിനയിച്ചിട്ടുള്ള മികച്ച കഥാപാത്രങ്ങളാണ്.

നാട്ടിൻപുറത്തുകാരി ആണെങ്കിലും സിനിമയിൽ എല്ലാ തരം വേഷങ്ങളും അനുശ്രീ ഇപ്പോൾ ചെയ്യാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ സാരിയിലുള്ള ചിത്രങ്ങളാണ് അനുശ്രീ കൂടുതൽ പങ്കുവെക്കാറുളളതെങ്കിലും ഇടയ്ക്ക് മോഡേൺ വേഷങ്ങളിലും താരം തിളങ്ങാറുണ്ട്. സിനിമയ്ക്ക് പുറത്തും ഒരു സാധാരണക്കാരിയെ പോലെ ജീവിക്കുന്ന അനുശ്രീ തന്റെ നാട്ടിലെ എല്ലാ പരിപാടികളിലും സജീവമായി തന്നെ പങ്കെടുക്കാറുണ്ട്.

ഇഹ ഡിസൈൻസിന്റെ ഏറ്റവും പുതിയ ലോഞ്ച് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള അനുശ്രീ പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. പരമ്പരാഗത കുങ്കുമപ്പൂവ് സാരി ധരിച്ച് ചടങ്ങളിൽ എത്തിയ അനുശ്രീ തന്നെ ഇതിന്റെ ഫോട്ടോസ് പോസ്റ്റ് ചെയ്യുകയും ചെയ്തു. അവരുടെ തന്നെ ഡിസൈനിലെ സാരിയിലാണ് അനുശ്രീ എത്തിയത്. ശ്രീരാജ് ആണ് ഫോട്ടോസ്. പിങ്കി വിശാലാണ് മേക്കപ്പ്.