‘തമിഴ് പെൺകുട്ടിയുടെ ലുക്കിൽ തിളങ്ങി നടി അനുശ്രീ, എന്താ ഐശ്വര്യമെന്ന് മലയാളികൾ..’ – ഫോട്ടോസ് വൈറൽ

ലാൽജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച പുതുമുഖ നായികമാരിൽ പലരും മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളായി മമാറിയിട്ടുണ്ട്. അത്തരത്തിൽ മലയാളി മനസ്സുകളിൽ ശ്രദ്ധനേടിയ അഭിനയത്രിയാണ് നടി അനുശ്രീ. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിൽ കലാമണ്ഡലം രാജശ്രീ എന്ന നായികാ വേഷം ചെയ്തുകൊണ്ട് അഭിനയ രംഗത്തേക്ക് വന്ന അനുശ്രീ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി.

12 വർഷമായി സിനിമ മേഖലയിൽ സജീവമായി നിൽക്കുകയാണ് അനുശ്രീ. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് അനുശ്രീ. ഇപ്പോഴിതാ തമിഴത്തി ലുക്കിൽ അനുശ്രീ ചെയ്ത മനോഹരമായ ഫോട്ടോഷൂട്ടാണ് വൈറലായി മാറുന്നത്. “ചെന്താർമിഴി” എന്ന ക്യാപ്ഷനോടെയാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്. ജിബിൻ ആർട്ടിസ്റ്റാണ് അനുശ്രീയുടെ ഈ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

സജിത്ത് ആൻഡ് സുജിത്താണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ശബരിനാഥിന്റെ സ്റ്റൈലിങ്ങിൽ സീമാട്ടി ടെസ്റ്റിൽസിന്റെ മനോഹരമായ സാരിയാണ് അനുശ്രീ ധരിച്ചിരിക്കുന്നത്. സാധിക വേണുഗോപാൽ, നിഖില വിമൽ, രചന നാരായണൻകുട്ടി, അദിതി രവി, പേർളി മാണി, സ്നേഹ ശ്രീകുമാർ, അമൃത സജു തുടങ്ങിയ താരങ്ങൾ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. കൈയിൽ മുല്ലപ്പൂ മാലയും പിടിച്ചാണ് അനുശ്രീയുടെ ഇരിപ്പ്.

എന്തായാലും ചിത്രങ്ങൾ ആരാധകരുടെ മനസ്സ് കീഴടക്കിയിട്ടുണ്ട്. കള്ളനും ഭഗവതിയും വോയിസ് ഓഫ് സത്യനാഥ് എന്നീ സിനിമകളാണ് അനുശ്രീയുടെ അവസാനം റിലീസ് ആയത്. ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവൻ എന്ന സിനിമയാണ് ഇനി അനുശ്രീയുടെ ഇറങ്ങാനുളളത്. ഈ വർഷം ആദ്യമായിരുന്നു അനുശ്രീയുടെ പുതിയ വീടിന്റെ പാലുകാച്ചൽ. അന്ന് മലയാള സിനിമയിലെ നിരവധി താരങ്ങൾ വന്നിരുന്നു.