ഡയമണ്ട് നെക്ലസ് എന്ന ലാൽ ജോസ് ചിത്രത്തിൽ ‘കലാമണ്ഡലം രാജശ്രീ’ എന്ന നാട്ടിൻപുറത്തുകാരിയായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് വന്ന നടിയാണ് അനുശ്രീ. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധനേടിയ അനുശ്രീ പിന്നീട് നായികയായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. അനുശ്രീ കൂടുതലും നാടൻ വേഷങ്ങളാണ് സിനിമയിൽ ചെയ്തിട്ടുള്ളത്. പത്ത് വർഷമായി അഭിനയ രംഗത്തുണ്ട്.
ഇതിഹാസ എന്ന സിനിമയാണ് അനുശ്രീയ്ക്ക് കൂടുതൽ അവസരങ്ങൾ നേടി കൊടുത്തത്. അതിൽ വേറിട്ട ഒരു കഥാപാത്രമാണ് അനുശ്രീ അവതരിപ്പിച്ചത്. മഹേഷിന്റെ പ്രതികാരത്തിലെ തേപ്പുകാരിയായ കാമുകിയുടെ റോളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. കഴിഞ്ഞ വർഷമിറങ്ങിയ മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ’12-ത് മാൻ’ എന്ന സിനിമയിലാണ് അനുശ്രീ അവസാനമായി അഭിനയിച്ചത്.
കഴിഞ്ഞ 3 വർഷത്തിനിടയിൽ ആകെ രണ്ട് സിനിമകളിൽ മാത്രമാണ് അനുശ്രീ അഭിനയിച്ചത്. അതിൽ തന്നെ ഒരെണ്ണത്തിൽ പാട്ടിൽ മാത്രമാണ് അഭിനയിച്ചത്. രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിയത് കൊണ്ട് താരത്തിനെ പലരും ഒഴിവാക്കുന്നുവെന്ന് ഒരു അഭിപ്രായമുണ്ടായിരുന്നു. പക്ഷേ അനുശ്രീ അത്തരം ഒരു പറഞ്ഞിട്ടില്ല. താര എന്നൊരു സിനിമ അനുശ്രീയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങൾ അനുശ്രീ പങ്കുവച്ചിരുന്നു. സ്റ്റൈലിഷ് ലുക്കിലാണ് അനുശ്രീ തിളങ്ങിയത്. ഇതിന് താഴെ ഒരാൾ “ഇപ്പോൾ ഇങ്ങനെ ഇരുത്തം മാത്രം ഉള്ളു പുതിയ വർക്ക് ഒന്നും ഇല്ലേ..” എന്ന പരിഹാസ കമന്റ് ഇട്ടിരുന്നു. അനുശ്രീ പക്ഷേ അതിന് മറുപടി ഒന്നും കൊടുത്തിട്ടില്ല. സനേഷ് എം ആണ് അനുശ്രീയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.