മലയാള സിനിമയിൽ നാടൻ വേഷങ്ങളിലൂടെ ഒരുപിടി നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി അനുശ്രീ. സിനിമയിൽ വന്നിട്ട് ഏകദേശം 10 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. തന്റേതായ ഒരു സ്ഥാനം സിനിമയിൽ അനുശ്രീ നേടി കഴിഞ്ഞിട്ടുമുണ്ട്. ലാൽ ജോസിന്റെ ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെയാണ് അനുശ്രീ അഭിനയത്തിലേക്ക് വരുന്നത്.
ഇത്രയും വലിയ അഭിനയത്രി ആയിട്ടും നാട്ടിലെ എല്ലാ വിവാഹ ചടങ്ങുകളിലും ആഘോഷങ്ങളിലും ഉത്സവങ്ങളിലും പങ്കെടുക്കുന്ന ഒരാളാണ് അനുശ്രീ. അങ്ങനെ അധികം നടിമാർ ഇന്ന് മലയാള സിനിമയിൽ ഇല്ലായെന്നതും അനുശ്രീ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാകുന്നു. ഇപ്പോഴിതാ സ്വന്തം നാടായ കമുകുംചേരിയിലെ അമ്പത്തലത്തിലെ ഉത്സവത്തിന് തിളങ്ങിയിരിക്കുകയാണ് താരം.
സെറ്റ് മുണ്ടിൽ തനി നാടൻ ലുക്കിലുള്ള ചിത്രങ്ങളാണ് അനുശ്രീ ആരാധകരുമായി പങ്കുവച്ചത്. ഒന്ന് രണ്ട് സിനിമയിൽ അഭിനയിക്കുമ്പോൾ തന്നെ ജാഡ കാണിക്കുന്ന നടിമാർ അനുശ്രീയെ കണ്ടുപഠിക്കണമെന്നാണ് ആരാധകർ പറയുന്നത്. ഉത്സവ പറമ്പിലെ വള കടയിലും നാട്ടുകാരുമായി സംസാരിക്കുന്നതുമായ ഫോട്ടോസും അനുശ്രീ പോസ്റ്റ് ചെയ്തിട്ടുണ്ട്. അനിയത്തിക്ക് ഒപ്പമുള്ള ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
ലെഫ്റ് റൈറ്റ് ലെഫ്റ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ഇതിഹാസ, ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഒപ്പം, ആദി, മധുരരാജ, പ്രതിപൂവങ്കോഴി തുടങ്ങിയ സിനിമകളിൽ അനുശ്രീ അഭിനയിച്ചിട്ടുണ്ട്. മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന 12-ത് മാനാണ് അനുശ്രീയുടെ അടുത്ത ചിത്രം. ഇൻസ്റ്റാഗ്രാമിൽ ഒന്നര മില്യൺ ഫോളോവേഴ്സാണ് അനുശ്രീയ്ക്ക് ഉളളത്.