ഡയമണ്ട് നെക്ലസ് എന്ന ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ നായികയായി തുടക്കം കുറിച്ച താരമാണ് നടി അനുശ്രീ. ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള നായികമാരിൽ അഭിനയമികവുള്ള നടിയാണ് അനുശ്രീ. പത്ത് വർഷത്തിൽ അധികമായി സിനിമയിൽ നിൽക്കുന്ന അനുശ്രീ ഇപ്പോഴും സജീവമായി അഭിനയിക്കുന്നുണ്ട്. എങ്കിലും പഴയതുപോലെയുള്ള വേഷങ്ങൾ അനുശ്രീയ്ക്ക് ലഭിക്കുന്നില്ല.
തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറഞ്ഞിട്ടുള്ള ഒരാളാണ് അനുശ്രീ. അതുകൊണ്ട് കൂടിയാണ് അനുശ്രീയെ മലയാള സിനിമയിൽ അവഗണന ലഭിക്കുന്നതെന്ന് പറയപ്പെടുന്നത്. സിനിമയിൽ വന്ന ശേഷവും എല്ലാ കൊല്ലവും അനുശ്രീ മുടങ്ങാതെ ചെയ്യാറുള്ളത് ഒരു കാര്യമാണ് ശ്രീ കൃഷ്ണ ജയന്തി ഘോഷയാത്രയിൽ ഒരുങ്ങുക എന്നുള്ളത്. ഇത് കൂടാതെ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഫോട്ടോഷൂട്ടുകളും അനുശ്രീ ചെയ്യാറുണ്ട്.
ഈ തവണയും ആ പതിവ് അനുശ്രീ തെറ്റിച്ചിട്ടില്ല. കൃഷ്ണന്റെ രാധയായി അണിഞ്ഞൊരുങ്ങി ഇരിക്കുന്ന ചിത്രങ്ങളാണ് അനുശ്രീ പങ്കുവച്ചിട്ടുള്ളത്. ബാലഗോപാലനായി അനുശ്രീയുടെ സഹോദരന്റെ മകനും ഒരുങ്ങി അനുശ്രീയുടെ മടിയിൽ ഇരിപ്പുണ്ട്. പ്രണവ് സി സുബാഷ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ശബരിനാഥിന്റെ സ്റ്റൈലിങ്ങിൽ പിങ്കി വിശാലാണ് അനുശ്രീയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്.
“ധർമ്മ സംസ്ഥാപനത്തിനായി ഭഗവാൻ ശ്രീകൃഷ്ണൻ ഭൂമിയിൽ അവതരിച്ച ദിനം ആണ് അഷ്ടമി രോഹിണി. എല്ലാ സംസാര സമസ്യകൾക്കും ഒരു മുളന്തണ്ടുകൊണ്ട് പരിഹാരം കണ്ടെത്തിയ അമ്പാടി കണ്ണന്റെ പിറന്നാൾ ആഘോഷിക്കാൻ എല്ലാ ഗോപികമാരും ഗോപന്മാരും ഗോകുലവും ഒരുങ്ങി കഴിഞ്ഞു.. ഏവർക്കും ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശസകൾ..’, അനുശ്രീ തന്റെ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.