നാടും നഗരവും ഈ കഴിഞ്ഞ് ദിവസം ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിലായിരുന്നു. ബാലഗോകുലത്തിന്റെ കീഴിൽ വർഷങ്ങളായി ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ പതിവായി നടത്തിവരുന്നുണ്ടായിരുന്നു. ഈ വർഷവും അതിൽ മാറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മലയാളികൾ ഏറെ ഉറ്റുനോക്കിയത് പ്രമുഖ നടിയായ അനുശ്രീ ഈ തവണ ഘോഷയാത്രയിൽ പങ്കെടുക്കുന്നുണ്ടോ എന്നറിയാനായിരുന്നു.
ശ്രീകൃഷ്ണനായും രാധയായും ഭാരതാംബയായുമെല്ലാം ഇതിന് മുമ്പ് അനുശ്രീയെ മലയാളികൾ വേഷമിട്ട് കണ്ടിട്ടുണ്ട്. പക്ഷേ ഈ തവണ ഇത്തരം ഘോഷയാത്രയിൽ അനുശ്രീ വേഷമിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പക്ഷേ ആഘോഷങ്ങളിൽ അനുശ്രീ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മുമ്പൊരിക്കൽ ഘോഷയാത്രയിൽ പങ്കെടുത്തതിന് സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു.
ആർ.എസ്.എസിന്റെ കീഴിലുള്ള ബാലഗോകുലമാണ് ശോഭായാത്ര നടത്താറുള്ളതുകൊണ്ട് അതിൽ ഭാരതാംബയായി എത്തിയതിനായിരുന്നു വിമർശനം. ഈ തവണ വിമർശനങ്ങൾ ഭയന്നാണോ വേഷം അണിയാതെ ഇരുന്നതെന്ന് മാധ്യമങ്ങളിൽ നിന്ന് ചോദ്യം വന്നപ്പോൾ അതിന് മറുപടി കൊടുത്തിരിക്കുകയാണ് അനുശ്രീ. വിമർശനങ്ങൾ ഭയന്നല്ല വേഷമണിയാതെ ഇരുന്നതെന്നായിരുന്നു അനുശ്രീയുടെ മറുപടി.
“വിമർശനങ്ങൾ ഭയന്നല്ല ഞാൻ ഈ തവണ വേഷം അണിയാതെയിരുന്നത്. അങ്ങനെ ആണെങ്കിൽ ഞാൻ ഈ കാവി അണിഞ്ഞ് വരില്ലല്ലോ. ഇതൊന്നും പാർട്ടിയുടെ അതീതമായി ചെയ്യുന്നതല്ല. എന്റെ അടുത്തുള്ള അമ്പലത്തിലെ എന്ത് പരിപാടിയുണ്ടേലും ഞാൻ പങ്കെടുക്കാറുണ്ട്. ഓർമ്മ വച്ച കാലം മുതലേ ചെയ്യുന്നതാണ്. ചെറുപ്പത്തിൽ രാഷ്ട്രീയം അറിഞ്ഞിട്ടാണോ ഇതൊക്കെ ചെയ്യുന്നത്? അല്ലല്ലോ!!
ഈ തവണ ശ്രീകൃഷ്ണനായി ചേട്ടന്റെ കുഞ്ഞ് വേഷമിട്ടിട്ടുണ്ട്. അവൻ എന്ത് രാഷ്ട്രീയം അറിഞ്ഞിട്ടാണ്. ആദ്യമായിട്ടാണ് അവൻ ശ്രീകൃഷ്ണനായി വേഷമിടുന്നത്. ഈ തവണ അവനാണ് ഞങ്ങളുടെ താരം..”, അനുശ്രീ പ്രതികരിച്ചു. ശോഭായാത്രയുടെ മുന്നിൽ തന്നെ നടന്നുകൊണ്ടാണ് അനുശ്രീ പലരുടെയും വായടപ്പിച്ചത്. അനുശ്രീയുടെ നാടായ കമുകുംചേരിയിലെ ശോഭായാത്രയിലാണ് താരവും കുടുംബവും പങ്കെടുത്തത്.