അൽഫോൻസ് പുത്രൻ സംവിധാനം ചെയ്‌ത് തിയേറ്ററുകളിൽ ബ്രഹ്മണ്ഡ ഹിറ്റായി മാറിയ സിനിമയായിരുന്നു പ്രേമം. നിവിൻ പൊളി നായകനായി എത്തിയപ്പോൾ മൂന്ന് പുതുമുഖ നായികമാരെയാണ് അൽഫോൻസ് സിനിമയിൽ അവതരിപ്പിച്ചത്. മൂന്ന് പേരും ഇന്ന് തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള നായികനടിമാരാണ്. അതിൽ തന്നെ പ്രേമം ഇറങ്ങുന്നതിന് മുമ്പ് തന്നെ തരംഗമായി മാറിയ ഒരു നായികയുണ്ട്.
ചുരുളൻ മുടികൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടി അനുപമ പരമേശ്വരനാണ് അത്. ഇന്ന് അനുപമ മലയാളത്തിനേക്കാൾ തെലുങ്കിലാണ് കൂടുതൽ സജീവമായി നിൽക്കുന്നത്. കഴിഞ്ഞ വർഷം തെലുങ്കിൽ മാത്രം അനുപമ നായികയായി അഭിനയിച്ച നാല് സിനിമകളും ഒരു ചിത്രത്തിൽ അതിഥി വേഷത്തിലും അനുപമ അഭിനയിച്ചിട്ടുണ്ട്. കുറുപ്പാണ് മലയാളത്തിൽ അവസാനമായി ഇറങ്ങിയ ചിത്രം.
സൈറൺ എന്ന തമിഴ് സിനിമയാണ് ഇനി അനുപമയുടെ പുറത്തിറങ്ങാനുള്ളത്. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിലായി 25-ന് അടുത്ത് സിനിമകളിൽ അനുപമ ഈ ചുരുങ്ങിയ കാലംകൊണ്ട് അഭിനയിച്ചിട്ടുണ്ട്. തെലുങ്കിൽ അടുപ്പിച്ച് അനുപമയുടെ രണ്ട് സിനിമകളാണ് 100 കോടി ക്ലബ്ബിൽ കയറിയത്. വരും വർഷങ്ങളിൽ തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള നടിയായി അനുപമ മാറാനും ഇത് കാരണമാകും.
സാരിയിൽ മനോഹരമായ തന്റെ ഹോട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അനുപമ പരമേശ്വരൻ. എന്റെ ചിരി എന്ന മലയാളം അർത്ഥം വരുന്ന തെലുങ്ക് ക്യാപ്ഷൻ ഇട്ടുകൊണ്ടാണ് അനുപമ ഫോട്ടോസ് പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ തെലുങ്കന്മാരുടെ കമന്റുകളുടെ മേളമാണ്. അനുപമയുടെ ക്യൂട്ട് ചിരി തങ്ങളുടെ ഹൃദയം കവർന്നുവെന്നാണ് തെലുങ്കന്മാർ കമന്റുകൾ ഇട്ടിരിക്കുന്നത്.