ടെലിവിഷൻ സീരിയലുകളിലും ഷോകളിലൂടെയും ഒക്കെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി അനുമോൾ ആർ.എസ് കാർത്തു. അനുകുട്ടി എന്ന് ആരാധകർ വിളിക്കുന്ന താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഒരു മില്യണിൽ അധികം ഫോളോവേഴ്സ് ആണ് ഉള്ളത്. വളരെ പെട്ടന്ന് തന്നെ ജനമനസ്സുകളിൽ ഇടം നേടാൻ താരത്തിന് സാധിച്ചു. സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് അനുമോൾ ഇത്രത്തോളം ആരാധകരെ നേടിയത്.
സ്റ്റാർ മാജിക്കിൽ സ്ഥിരമായി പങ്കെടുക്കാറുള്ള അനുമോൾ തന്റെ കുസൃതി കൊണ്ടും പൊട്ടത്തരങ്ങൾ കൊണ്ടുമെല്ലാം മലയാളികൾക്ക് പ്രിയങ്കരിയായി മാറി. അനിയത്തി എന്ന സീരിയലിലൂടെയാണ് അനുമോൾ അഭിനയ രംഗത്തേക്ക് വരുന്നത്. തിരുവനന്തപുരം സ്വദേശിനിയായ അനുമോൾ തന്റെ സ്ലാങ്ങിലൂടെയാണ് കൈയടി നേടിയിട്ടുള്ളത്. പാടാത്ത പൈങ്കിളി എന്ന സീരിയലിലും അനുമോൾ അഭിനയിച്ചിട്ടുണ്ട്.
ഇത് കൂടാതെ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുള്ള ധാരാളം വെബ് സീരീസുകളിലും അനുമോൾ ഭാഗമായിട്ടുണ്ട്. ഫ്ലാവേഴ്സ് ടി.വിയിലെ തന്നെ സു.. സു.. സുരഭിയും സുഹാസിനിയും എന്ന കോമഡി പരമ്പരയിലാണ് അനുമോൾ ഇപ്പോൾ അഭിനയിക്കുന്നത്. സ്റ്റാർ മാജിക്കിലും അതുപോലെ ഇപ്പോഴും സജീവമാണ്. യൂട്യുബിലും സ്വന്തമായി ചാനലുള്ള അനുമോൾ അവിടെയും വീഡിയോസ് ഇടാറുണ്ട്.
ജിമ്മിൽ സ്ഥിരമായി പോയി, അനുമോൾ തന്റെ ശരീരഭാരം കുറച്ച് കുറച്ചുകൂടി സ്ലിമായിട്ടാണ് ഇപ്പോൾ ആരാധകർക്ക് കാണാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ അനുമോളുടെ ഓണം പ്രമാണിച്ചുള്ള സെറ്റ് സാരി ഫോട്ടോഷൂട്ടിലെ കൂടുതൽ ഭംഗിയാണ് താരത്തിനെ കാണാൻ എന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. വിപിൻ എടുത്ത ചിത്രങ്ങളിൽ സുപ്രിയ വിവേഴ്സിന്റെ ഔട്ട്ഫിറ്റാണ് അനുമോൾ ധരിച്ചിരിക്കുന്നത്.