February 27, 2024

‘ആളാകെ അങ്ങ് മാറിപോയല്ലോ!! കട്ട സ്റ്റൈലിഷ് ലുക്കിൽ സീരിയൽ നടി അനുമോൾ..’ – ഫോട്ടോസ് വൈറൽ

അനിയത്തി എന്ന സീരിയലിലൂടെ മലയാള ടെലിവിഷൻ രംഗത്തേക്ക് എത്തിയ താരമാണ് നടി അനുമോൾ ആർ എസ് കാർത്തു. അനുകുട്ടി എന്ന ആരാധകർ വിളിക്കുന്ന അനുമോൾ, മലയാളികളുടെ പ്രിയങ്കരിയായി മാറിയത് ഫ്ലാവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക് എന്ന സെലിബ്രിറ്റി ഗെയിം ഷോയിലൂടെയാണ്. അതിൽ പങ്കെടുത്ത അനുമോൾ സീരിയലിലും അതിനൊപ്പം അഭിനയിച്ച് പ്രശസ്തയായി.

സ്റ്റാർ മാജിക്കിൽ തുടക്കം മുതൽ തന്നെ അനുമോളുണ്ടായിരുന്നു. മിക്കപ്പോഴും അനുമോൾ ഇല്ലാത്ത എപ്പിസോഡുകൾ വരുമ്പോൾ പ്രേക്ഷകർ അനുമോൾ എവിടെ പോയിയെന്ന് തിരക്കുക വരെ ചെയ്യാറുണ്ട്. ഷോയുടെ വിജയത്തിന് പ്രധാന കാരണങ്ങളിൽ ഒന്ന് അനുമോളുടെ കുസൃതിയും മണ്ടത്തരം പറച്ചിലുമൊക്കെയാണ്. ഗെയിമുകൾ കളിക്കുമ്പോഴുള്ള ആവേശവും അനുമോളെ പ്രിയങ്കരിയാക്കുന്നു.

തിരുവനന്തപുരം സ്വദേശിനിയായ അനുമോൾ സ്ലാങ് കൊണ്ടും ജനപ്രീതി നേടിയിട്ടുണ്ട്. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലും അനുമോൾ ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്തിരുന്നു. സ്റ്റാർ മാജിക് ആദ്യം ടമാർ പടാർ എന്ന പേരിലായിരുന്നു, അന്ന് മുതൽ അനുമോൾ അതിന്റെ ഭാഗമാണ്. ധാരളം ആരാധകരെയും ഈ ചുരുങ്ങിയ കാലയളവിൽ അനുമോൾ അനുകുട്ടി സ്വന്തമാക്കിയിട്ടുമുണ്ട്.

ഇപ്പോൾ ജിമ്മിലൊക്കെ പോയി പഴയതിലും ശരീരഭാരമൊക്കെ കുറിച്ച് കൂടുതൽ സുന്ദരിയായി മാറിയിരിക്കുകയാണ് അനുമോൾ. അതേസമയം അനുമോൾ സ്യുട്ട് ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന തന്റെ പുതിയ ഫോട്ടോസ് കണ്ട് ആരാധകർ അമ്പരന്നിരിക്കുകയാണ്. ആളാകെ മാറി പോയല്ലോ എന്നാണ് ആരാധകർ പറയുന്നത്. ലിജു ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.