‘ഉദ്ഘാടന വേദിയിൽ നിറഞ്ഞാടി അനു സിത്താര, ചുവപ്പിൽ അതിസുന്ദരിയായി താരം..’ – വീഡിയോ വൈറൽ

പൊട്ടാസ് ബോം.ബ്, ഒരു ഇന്ത്യൻ പ്രണയകഥ തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ച് അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അനു സിത്താര. പിന്നീട് അനാർക്കലിയിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ച അനു സിത്താരയ്ക്ക് ആരാധകരെ ഉണ്ടാക്കി കൊടുത്ത ചിത്രം ഹാപ്പി വെഡിങ്ങാണ്. അതിൽ ഒരു തേപ്പുകാരി കഥാപാത്രമായിട്ടാണ് അനു സിത്താര അഭിനയിച്ചത്.

അതോടുകൂടി താരത്തിന്റെ കരിയർ വലിയ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്തു. പിന്നീട് ഒന്നിന് പിറകെ ഒന്നായി അനു സിത്താര അഭിനയിച്ചു. ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ്, ക്യാപ്റ്റൻ, പടയോട്ടം, ഒരു കുട്ടനാടൻ ബ്ലോഗ്, ഒരു കുപ്രസിദ്ധ പയ്യൻ, ശുഭരാത്രി, മാമാങ്കം, മണിയറയിലെ അശോകൻ തുടങ്ങിയ സിനിമകളിൽ അനു സിത്താര അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തമിഴിലും അരങ്ങേറ്റം കുറിച്ചു.

സിനിമയോടൊപ്പം തന്നെ താരത്തിന് ആരാധകരും കൂടിക്കൊണ്ടേയിരുന്നു. മലയാള തനിമയുള്ള നടിയെന്നാണ് അനുവിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ താരത്തിനെ കാണാൻ ആരാധകർ തിങ്ങികൂടുന്ന കാഴ്ചയും പതിവാണ്. ഇപ്പോഴിതാ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴുള്ള ചിത്രങ്ങളും വീഡിയോസുമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലെ സെഞ്ച്വറി ഫാഷൻ സിറ്റി എന്ന വസ്ത്രാലയത്തിന്റെ ഉദ്ഘാടനതിനാണ് അനു സിത്താര. ചുവപ്പ് ചുരിദാറിൽ വളരെ സിംപിൾ ലുക്കിലാണ് അനു സിത്താര എത്തിയത്. ഉദ്ഘാടന വേദിയിൽ പാട്ടിന് ചെറിയ രീതിയിൽ ചുവടുവച്ച് കാണികളെ ഇളക്കിമറിച്ച ശേഷമാണ് അനു സിത്താര തിരിച്ചുപോയത്. വടക്കൻ ജില്ലകളിൽ ധാരാളം ഷോറൂമുകളുള്ള വസ്ത്രാലയമാണ് സെഞ്ച്വറി ഫാഷൻ സിറ്റി.