February 29, 2024

‘സാരിയിൽ ഇത്രയും ലുക്കുള്ള നടി വേറെയുണ്ടോ? അതിസുന്ദരിയായി അനു സിത്താര..’ – വീഡിയോ വൈറൽ

ഓണത്തിന് മുമ്പ് താരങ്ങൾ ഓണത്തെ വരവേറ്റ് കൊണ്ട് ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്തു തുടങ്ങി കഴിഞ്ഞിരിക്കുകയാണ്. പൊതുവേ ഓണം ആവാറാകുമ്പോഴാണ് അവർ ഇത്തരം ഷൂട്ടുകളൊക്കെ ചെയ്യാറുള്ളതും അത് പങ്കുവെക്കാറുള്ളതും. ട്രഡീഷണൽ ഡ്രെസ്സുകളാണ് ഓണം പ്രമാണിച്ച് ഇവർ ധരിക്കാറുള്ളത് കൂടുതലായി. തനിനാടൻ ലുക്കിൽ ആരാധക മനം കവരുകയും ചെയ്യാറുണ്ട്.

മലയാളി സിനിമയിൽ ‘മലയാളി മങ്ക’ എന്ന ലേബലിൽ വിശേഷിപ്പിക്കുന്ന പുതുതലമുറയിലെ നായികയാണ് നടി അനു സിത്താര. ഒരു ഇന്ത്യൻ പ്രണയ കഥ എന്ന സിനിമയിലെ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പം അവതരിപ്പിച്ചാണ് അനു സിത്താര മലയാളികൾക്ക് സുപരിചിതയാകുന്നത്. ഹാപ്പി വെഡിങ് എന്ന സിനിമയിലാണ് അനു ആദ്യമായി നായികയായി അഭിനയിച്ചിട്ടുള്ളത്.

ഹാപ്പി വെഡിങ്ങിലെ തേപ്പുകാരിയായ നായികയെ മലയാളികൾ സ്വീകരിക്കുകയും ചെയ്തു. കുഞ്ചാക്കോ ബോബന്റെ ഒപ്പമുള്ള രാമന്റെ ഏദൻതോട്ടം എന്ന സിനിമയിലെ മാലിനി എന്ന കഥാപാത്രമാണ് പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാക്കി മാറ്റുകയും ചെയ്തു. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അനു സിത്താര നായികയായി അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ഭാഗ്യനായിക എന്നും ആരാധകർ വിശേഷിപ്പിക്കുന്നുണ്ട്.

അനു സിത്താര സാരിയിൽ അതി സുന്ദരിയായി തിളങ്ങിയ ഒരു ട്രഡീഷണൽ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാവുന്നത്. അസാനിയ നസ്രിന്റെ സ്റ്റൈലിങ്ങിൽ എം ലോഫ്റ്റിന്റെ സാരിയിലാണ് അനു സിത്താര തിളങ്ങിയത്. വീഡിയോ എടുത്തിരിക്കുന്നത് ഭർത്താവ് വിഷ്ണു പ്രസാദാണ് എന്നതാണ് മറ്റൊരു പ്രതേകത. പിങ്കി വിശാലാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. സാരിയിൽ ഇത്രയും സുന്ദരിയായ നടി വേറെയില്ലെന്ന് മലയാളികൾ പറയുന്നത്.