‘ഇന്ന് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം, ചിത്രങ്ങൾ പങ്കുവച്ച് അനു ജോസഫ്..’ – കാര്യം തിരക്കി ആരാധകർ

മലയാളം ടെലിവിഷൻ രംഗത്ത് കഴിഞ്ഞ പതിനെട്ട് വർഷത്തോളമായി സജീവമായി അഭിനയിക്കുന്ന ഒരു താരമാണ് നടി അനു ജോസഫ്. സീരിയലിലൂടെയാണ് അനു മലയാളികളുടെ പ്രിയങ്കരിയായതെങ്കിലും അനുവിന്റെ തുടക്കം സിനിമയിലൂടെയാണ്. മീരാജാസ്മിൻ നായികയായ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ വാഹിദ എന്ന കഥാപാത്രത്തിലൂടെയാണ് അനു അഭിനയത്തിലേക്ക് വരുന്നത്.

സ്കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്നു അനു. അതുകൊണ്ട് തന്നെ അഭിനയത്തോട് കുട്ടികാലം മുതൽ ആഗ്രഹവും അനുവിന് ഉണ്ടായിരുന്നു. ചിത്രലേഖ എന്ന സീരിയലിലാണ് അനു ജോസഫ് ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം സൂപ്പർഹിറ്റുകളായ മിന്നുകെട്ട്, മകളുടെ അമ്മ, ആലിലത്താലി, സ്നേഹചന്ദ്രിക, പഴശ്ശിരാജ, ഒരിടത്തൊരിടത്ത് തുടങ്ങിയ പരമ്പകളിൽ അനു അഭിനയിച്ചിട്ടുണ്ട്.

സ്വാമി അയ്യപ്പൻ, വേളാങ്കണി മാതാവ്, ദേവിമഹാത്മ്യം, ശ്രീ മഹാഭാഗവതം, സ്വാമി അയ്യപ്പൻ ശരണം, സ്വാമിയേ ശരണമയ്യപ്പാ, രാമായണം തുടങ്ങിയ ഭക്ത സീരിയലുകളിലും അനു ജോസഫ് അഭിനയിച്ചിട്ടുണ്ട്. ആയിരത്തിൽ ഒരുവൻ, ലിസമ്മയുടെ വീട്, വെള്ളിമൂങ്ങ, സപ്തമശ്രീ തസ്കരഹ, പത്തേമാരി, ദി ഗ്രേറ്റ് ഫാദർ, ഷെർലോക് ടോംസ്, മാർഗംകളി തുടങ്ങിയ സിനിമകളിലും അനു അഭിനയിച്ചിട്ടുണ്ട്.

ധാരാളം ടെലിവിഷൻ ഷോകളുടെയും കോമഡി പരമ്പരകളുടെയും ഭാഗമായിട്ടുണ്ട് അനു. അനു തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ പോസ്റ്റാണ് വൈറലാവുന്നത്. “ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണ്..” എന്ന ക്യാപ്ഷനാണ് അനു പങ്കുവച്ചത്. എന്താണ് സംഭവമെന്ന് താരം വ്യക്തമാക്കിയിട്ടില്ല. കല്യാണം കഴിക്കാൻ തീരുമാനിച്ചോ, ജന്മദിനമാണോ എന്നൊക്കെ ചിലർ ചോദിക്കുന്നുണ്ട്.