December 11, 2023

‘ആക്ഷൻ ഹീറോ ബിജുവിലെ നായിക!! ഹോട്ട് ലുക്കിൽ ഞെട്ടിച്ച് നടി അനു ഇമ്മാനുവൽ..’ – ഫോട്ടോസ് പങ്കുവച്ച് താരം

ജയറാം നായകനായ സ്വപ്നസഞ്ചാരി എന്ന സിനിമയിൽ അദ്ദേഹത്തിന്റെ മകളായി ബാലതാര വേഷത്തിൽ അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നടി അനു ഇമ്മാനുവൽ. ഇന്ന് മലയാളത്തിൽ അഭിനയിക്കുന്നില്ലെങ്കിലും തെലുങ്കിൽ ഏറെ തിരക്കുള്ള ഒരു യുവനടിയാണ് അനു. 1-2 തമിഴ് സിനിമകളിലും അനു അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരം.

നിവിൻ പോളിയുടെ നായികയായി ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ അനു അഭിനയിച്ചിരുന്നു. നായികാ ആയിരുന്നെങ്കിൽ കൂടിയും വളരെ കുറച്ച് സീനുകൾ മാത്രമേ ഉണ്ടായിരുന്നോള്ളു. അത് കഴിഞ്ഞ് ദുൽഖർ ചിത്രത്തിൽ നായികയായെങ്കിലും ഷൂട്ടിംഗ് തുടങ്ങിയ ശേഷം അനു അതിൽ നിന്ന് പിന്മാറി. പിന്നീട് അനുവിനെ മലയാളികൾ കാണുന്നത് അങ്ങ് തെലുങ്ക് സിനിമ ലോകത്താണ്.

നാനിയുടെ നായികയായി മജ്നു എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു തെലുങ്ക് രംഗപ്രവേശം. ഇപ്പോൾ തെലുങ്കിൽ കൂടുതൽ സജീവമായി നിൽക്കുകയാണ് അനു. വിശാലിന്റെ തുപ്പരിവാലനാണ് തമിഴിലെ അനുവിന്റെ ആദ്യ സിനിമ. ഉർവശിവോ രാക്ഷസിവോയാണ് അനുവിന്റെ അവസാനം ഇറങ്ങിയ തെലുങ്ക് സിനിമ. ഇനി തമിഴിലും തെലുങ്കിലുമായി അനുവിന്റെ ഓരോ സിനിമകൾ ഇറങ്ങാനുണ്ട്.

അനു ഇൻസ്റ്റാഗ്രാമിൽ വളരെ ആക്ടിവ് ആയിട്ട് നിൽക്കുന്ന ഒരാളാണ്. ഭാരത് റവയിൽ എന്ന പ്രമുഖ ഫോട്ടോഗ്രാഫർ എടുത്ത അനുവിന്റെ പുതിയ ഹോട്ട് ലുക്ക് ഫോട്ടോസാണ് ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്. രശ്മിത താപയാണ് സ്റ്റൈലിംഗ് ചെയ്തത്. നിങ്ങളുടെ ഡ്രസിങ് സെൻസ് അപാരമാണെന്നാണ് ഒരു ആരാധകൻ നൽകിയ കമന്റ്. ബ്ലൂ ഡ്രസ്സ് നന്നായി ചേരുന്നുവെന്ന് ഒരുപാട് പേർ കമന്റ് ഇട്ടിട്ടുണ്ട്.