മോഹൻലാൽ ചിത്രമായ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ താരമാണ് നടി അൻസിബ ഹസ്സൻ. ദൃശ്യം എന്ന ഒറ്റ സിനിമ മാത്രം മതി മലയാളികൾക്ക് എന്നും അൻസിബയെ ഓർത്തിരിക്കാൻ. ദൃശ്യത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായ അഞ്ജുവിനെ അവതരിപ്പിച്ചിരുന്നത് അൻസിബ ആയിരുന്നു. ആ സിനിമ വമ്പൻ വിജയമായി തിയേറ്ററുകളിൽ മാറുകയും ചെയ്തു.
ദൃശ്യത്തിന് ശേഷം കൂടുതൽ അവസരങ്ങൾ അൻസിബയ്ക്ക് ലഭിച്ചു. പക്ഷേ മിക്ക സിനിമകളിൽ നല്ല കഥാപാത്രങ്ങളായിരുന്നില്ല. പലതും തിയേറ്ററുകളിൽ പരാജയപ്പെട്ടു. പിന്നീട് ദൃശ്യം 2 ഇറങ്ങുന്ന വരെ അൻസിബയെ നല്ല കഥാപാത്രങ്ങളിൽ പ്രതേകിച്ച് മലയാളത്തിൽ കണ്ടിട്ടില്ല. തമിഴിൽ നിരവധി സിനിമകളിൽ ഈ കാലയളവിൽ അൻസിബ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ആദ്യമായിരുന്നു ദൃശ്യം 2 ഇറങ്ങിയത്.
അങ്ങനെ വീണ്ടും ശ്രദ്ധനേടിയെടുത്ത അൻസിബ സമൂഹ മാധ്യമങ്ങളിലും കൂടുതൽ സജീവമായി. അതിന് ശേഷം സി.ബി.ഐ 5-ലും അൻസിബയ്ക്ക് നല്ലയൊരു വേഷം ലഭിച്ചിരുന്നു. ഇപ്പോഴിതാ അൻസിബ മറ്റൊരു മാറ്റത്തിന് ഒരുങ്ങുകയാണ്. ശരീരഭംഗി കുറച്ചുകൂടി ശ്രദ്ധിക്കാൻ ഒരുങ്ങുകയാണ് അൻസിബ. ഇതിന്റെ ഭാഗമായി ജിമ്മിൽ സജീവമായി വർക്ക് ചെയ്‌ത് ഫിറ്റ്.നെസ് കൂടുതൽ ശ്രദ്ധിക്കുകയാണ് താരം.
ജിമ്മിൽ വർക്ക്.ഔട്ട് ചെയ്യുന്ന വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. “പുനരാരംഭിച്ചു” എന്ന ക്യാപ്ഷനോടെയാണ് അൻസിബ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടൻ ബാബുരാജ് അൻസിബ വർക്ക് ഔട്ട് ചെയ്യുന്ന സമയത്ത് പിന്നിൽ വന്ന് നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. കൊച്ചിയിലെ ഫിറ്റ്.നെസ് ഫോർ ഇവർ ജിമ്മിലെ ട്രെയിനർ ആര്യയുടെ ട്രൈനിങ്ങിലാണ് അൻസിബ തന്റെ വർക്ക്ഔട്ടുകൾ ചെയ്യുന്നത്.
View this post on Instagram