‘ആദ്യമായി ഫാഷൻ ഷോ റാംപിൽ അന്ന രാജൻ, സുൽത്താൻ ബത്തേരിയെ ഇളക്കിമറിച്ച് താരം..’ – വീഡിയോ വൈറൽ

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് ഇറങ്ങിയ താരമാണ് നടി അന്ന രാജൻ. ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്തിരുന്ന അന്ന അതെ ആശുപത്രിയുടെ പരസ്യ ഹോർഡിങ്ങിൽ ചിത്രം വരികയും അത് കണ്ട് അങ്കമാലി ഡയറീസിന്റെ നിർമ്മാതാവും സംവിധായകനായ ലിജോ ജോസ് പെല്ലിശേരിയും തങ്ങളുടെ സിനിമയിലേക്ക് അഭിനയിക്കാൻ അവസരം നൽകുക ആയിരുന്നു.

ആദ്യ സിനിമയിൽ ലിച്ചി എന്ന നായികാ കഥാപാത്രം ചെയ്ത അന്ന ആരാധകരുടെ മനസ്സിലേക്ക് ആണ് കയറിക്കൂടിയത്. തൊട്ടടുത്ത സിനിമയിൽ മലയാളത്തിന്റെ സ്വന്തം മോഹൻലാലിൻറെ നായികയായി അഭിനയിക്കാനും അന്നയ്ക്ക് അവസരം ലഭിച്ചു. ഒരു നടി എന്ന നിലയിൽ അന്നയെ വേണ്ട രീതിയിൽ ഉപയോഗിച്ച സിനിമകൾ വളരെ കുറവാണ്. ആരാധകർക്ക് അതിൽ ഏറെ നിരാശയുമുണ്ട്.

സിനിമയേക്കാൾ കൂടുതൽ അന്നയെ ഇന്ന് കാണുന്നത് ഉദ്‌ഘാടന പരിപാടികളിലാണ്. ഇപ്പോഴിതാ സുൽത്താൻ ബത്തേരിയിലെ യെസ് ഭാരത് വെഡ്‌ഡിങ് കളക്ഷൻസിന്റെ ഓണം ഫാഷൻ വീക്ക് എന്ന പ്രോഗ്രാം ഉദ്‌ഘാടനം ചെയ്യാൻ എത്തിയത് അന്ന ആയിരുന്നു. ഓഗസ്റ്റ് 19-നായിരുന്നു പരിപാടി. ഇതിൽ പങ്കെടുക്കാൻ വേണ്ടി എത്തിയപ്പോഴുള്ള ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു.

View this post on Instagram

A post shared by Yes Bharath Wedding Collections (@yesbharathweddingcollections)

അതിൽ തന്നെ അന്ന ആദ്യമായി ഫാഷൻ ഷോയുടെ റാംപിൽ നടക്കുന്ന വീഡിയോ യെസ് ഭാരത് വെഡിങ് പങ്കുവച്ചിരിക്കുകയാണ്. എന്തൊരു ഐശ്വര്യമാണ് ഈ വേഷത്തിൽ അന്നയെ കാണാൻ എന്ന് ആരാധകർ കമന്റുകൾ ഇട്ടപ്പോൾ വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ ലക്ഷത്തിൽ അധികം കാഴ്ചക്കാരെയും സ്വന്തമാക്കി. സുൽത്താൻ ബത്തേരിയിലെ ആളുകൾ ഇളകിമറിക്കാൻ അന്നയ്ക്ക് സാധിക്കുകയും ചെയ്തു.