February 26, 2024

‘ഈശ്വര എന്താണ് ഈ കാണുന്നത്!! കലക്കൻ ഡാൻസുമായി നടി അന്ന രാജൻ..’ – വീഡിയോ കാണാം

അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി അന്ന രാജൻ. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി മാറ്റിയ ഒരു ലിജോ ജോസ് പെല്ലിശേരി മാജിക് തന്നെയായിരുന്നു ആ ചിത്രം. ആന്റണി വർഗീസ് എന്ന പുത്തൻ താരോദയത്തിന്റെ കണ്ടെത്തൽ മാത്രമായിരുന്നില്ല സിനിമ, അന്ന രാജൻ എന്ന നായികയുടെ വളർച്ച ആരംഭിച്ചത് അതിലൂടെയാണ്.

അന്ന ഇന്ന് മലയാള സിനിമയിൽ ഏറെ തിരക്കുള്ള നായികയായി മാറാൻ കാരണമായത് ആ സിനിമയിലെ പ്രകടനം തന്നെയാണ്. പ്രേക്ഷകർ ഓർത്തിരിക്കുന്ന രീതിയിലുള്ള പെർഫോമൻസ് ആദ്യ ചിത്രത്തിൽ തന്നെ അന്ന കാഴ്ചവച്ചു. എന്നാൽ അന്നയ്ക്ക് അതിലും മികച്ച വേഷങ്ങൾ പിന്നീട് ഇതുവരെ ലഭിച്ചിട്ടില്ല. മോഹൻലാലിന്റേയും പൃഥ്വിരാജിന്റെയും നായികയായി അന്ന അതിന് ശേഷം അഭിനയിച്ചിട്ടുണ്ട്.

എങ്കിലും ഇന്നും അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിന്റെ പേരിൽ തന്നെയാണ് അന്ന അറിയപെടുന്നത്. ആലുവ സ്വദേശിനിയായ അന്ന ഒരു സ്വകാര്യ ആശുപത്രിയിൽ നേഴ്സ് ആയി ജോലി ചെയ്തിരുന്ന ആളാണ്. ആ ആശുപത്രിയുടെ ഹോർഡിങ്ങിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് അന്നയെ ലിജോയും നിർമ്മാതാവും കണ്ടെത്തുന്നത്. ആദ്യ സിനിമയിൽ കണ്ട അന്നയെ അല്ല ഇന്ന് മലയാളികൾക്ക് കാണാൻ കഴിയുന്നത്.

View this post on Instagram

A post shared by Mallu Actress (@kerala_girlz)

ഗ്ലാമറസ് വേഷങ്ങളിൽ പോലും സമൂഹ മാധ്യമങ്ങളിൽ ആരാധകർക്ക് മുന്നിൽ അന്ന വരാറുണ്ട്. ഇപ്പോഴിതാ അന്ന ആസ്വദിച്ച് ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. മിനി ഡ്രെസ്സിലാണ് അന്നയുടെ ഡാൻസ്. വയനാട്ടിലെ വൈത്തിരിയിലെ ഒരു റിസോർട്ടിൽ വച്ചാണ് വീഡിയോ എടുത്തിരിക്കുന്നത്. പാട്ടും ഡാൻസും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് ആരാധകർ കമന്റും ഇട്ടിട്ടുണ്ട്.