December 11, 2023

‘കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച് നടി അന്ന രാജൻ, ആശംസകളുമായി ആരാധകർ..’ – ഫോട്ടോസ് വൈറൽ

അങ്കമാലി ഡയറീസിലെ ലിച്ചി എന്ന നായികാ കഥാപാത്രത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് നടി അന്ന രാജൻ. നേഴ്സായി ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന അന്ന മലയാള സിനിമയിലെ തിരക്കുള്ള യുവനടിമാരിൽ ഒരാളായി മാറി കഴിഞ്ഞു. അഞ്ച് വർഷമായി സിനിമയിൽ സജീവമായി നിൽക്കുന്ന അന്ന മലയാളത്തിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്.

അന്യഭാഷകളിലേക്ക് പോയിരുന്നെങ്കിൽ മറ്റുള്ളവരെ പോലെ അവിടെയും തിളങ്ങാൻ അന്നയ്ക്ക് സാധിക്കുമായിരുന്നിട്ട് കൂടിയും അന്ന മലയാളത്തിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം അന്ന അഭിനയിച്ച രണ്ട് സിനിമകളാണ് ഇറങ്ങിയിരുന്നത്. സിനിമയ്ക്ക് പുറത്തും ഒരുപാട് ആരാധകരുള്ള ഒരു നടിയാണ് അന്ന. സമൂഹ മാധ്യമങ്ങളിലും അന്ന സജീവമാണ്.

ഇപ്പോഴിതാ തന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ അന്ന പോസ്റ്റ് ചെയ്തിരിക്കുകയാണ്. കേക്ക് പിടിച്ചുകൊണ്ട് നിൽക്കുന്ന ഫോട്ടോ അന്ന ജന്മദിനം ആണെന്ന് അറിയിച്ച് പങ്കുവച്ചപ്പോൾ രാത്രി ഒരു അടിച്ചുപൊളി പാർട്ടിയും താരം നടത്തിയിരുന്നു. ആശംസകൾ അറിയിച്ച സുഹൃത്തുക്കളും മാതാപിതാക്കളും ആരാധകർക്കുമൊക്കെ അന്ന നന്ദി പറഞ്ഞുകൊണ്ടാണ് ആ ഫോട്ടോസ് പോസ്റ്റ് ചെയ്തത്.

ടി ഷർട്ടും ജീൻസും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന ഫോട്ടോസാണ് ഇവ. ബീ എന്ന ഹാഷ് ടാഗ് ഇട്ടുകൊണ്ട് ഒരു ഒരാൾക്ക് നന്ദിയും താരം അറിയിച്ചിരുന്നു. മുമ്പൊരിക്കൽ കാമുകനുണ്ടെന്ന് കാണിച്ചുകൊണ്ട് അന്ന ഒരു ബ്ലർ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ആ വ്യക്തി തന്നെയാണോ ഈ ബീ എന്നും ചിലർ ചോദിക്കുന്നുണ്ട്. ഇടുക്കി ബ്ലാസ്റ്റേഴ്സ്, തലനാരിഴ എന്നിവയാണ് അന്നയുടെ അടുത്ത സിനിമകൾ.