ഡാൻസ് റിയാലിറ്റി ഷോകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അന്ന പ്രസാദ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് ഡി 3 യിൽ മത്സരാർത്ഥിയായിരുന്നു അന്ന പ്രസാദ്. അതിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തിരുന്നു അന്ന. അതിന് ശേഷം അന്നയെ പ്രേക്ഷകർ കാണുന്നത് സ്റ്റാർ മാജിക് എന്ന സെലിബ്രിറ്റി ഗെയിം ഷോയിലാണ്.
നിരവധി എപ്പിസോഡുകളിൽ പങ്കെടുത്തിട്ടുള്ള അന്നയ്ക്ക് അതിൽ വരുന്നതിന് മുമ്പുണ്ടായിരുന്ന ആരാധകരേക്കാൾ കൂടുതൽ പേർ താരത്തിനെ സോഷ്യൽ മീഡിയയിൽ പ്ലാറ്റുഫോമുകളിൽ ഫോളോ ചെയ്യാനും തുടങ്ങി. ഇൻസ്റ്റാഗ്രാം റീൽസ് തുടങ്ങുന്നതിന് മുമ്പ് ടിക് ടോകിൽ അന്ന ഡാൻസ് വീഡിയോസ് പോസ്റ്റ് ചെയ്ത ശ്രദ്ധനേടിയിരുന്നു. ആദ്യം സോളോ ഡാൻസുകളായിരുന്നു കൂടുതൽ.
പിന്നീട് നടി ബിന്ദു പണിക്കരുടെ മകൾ കല്യാണിയ്ക്ക് ഒപ്പം ഡാൻസ് ചെയ്തിരുന്നു. അങ്ങനെയാണ് സമൂഹ മാധ്യമങ്ങളിൽ എല്ലാം അന്ന വീണ്ടും ശ്രദ്ധനേടുന്നത്. അതുവഴി സ്റ്റാർ മാജിക്കിന്റെ വേദിയിലും എത്തിയിട്ടുള്ള അന്നയ്ക്ക് ക്ലാസിക്കൽ ഡാൻസും വെസ്റ്റേൺ ഡാൻസും ഒരുപോലെ ചെയ്യാൻ പറ്റും. ഇൻസ്റ്റാഗ്രാമിൽ രണ്ടേകാൽ ലക്ഷത്തിൽ അധികം ഫോളോവേഴ്സും താരത്തിനുണ്ട്.
ഡാൻസിന് പുറമെ അതിൽ ഫോട്ടോഷൂട്ടുകളും അന്ന പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ ഹാഫ് സാരി ധരിച്ചുള്ള അന്നയുടെ ഒരു ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചുവപ്പും പച്ചയും മഞ്ഞയും കോമ്പിനേഷനിലുള്ള ഒരു ഹാഫ് സാരിയാണ് അന്ന ഉടുത്തിരിക്കുന്നത്. ശരത്ത് ഉദയനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. എന്തൊരു സുന്ദരിയാണ് അന്നയെന്ന് ആരാധകർ കമന്റുകളും ഇട്ടിട്ടുണ്ട്.