തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളായ നടി അന്ന ബെൻ സിനിമയിലേക്ക് എത്തുന്നത് അച്ഛന്റെ ലേബലിൽ അല്ലായിരുന്നു. ശ്യാം പുഷ്കരനും മധു സി നാരായണനും എല്ലാം പുതിയതായി എടുക്കുന്ന സിനിമയിലേക്ക് നായികയെ തേടി ഓഡിഷൻ നടത്തുകയും അതിൽ പങ്കെടുത്ത് ദിലേഷ് പോത്തൻ ഉൾപ്പടെയുള്ളവരെ പ്രകടനം കൊണ്ട് ഞെട്ടിച്ച് സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരാളാണ് അന്ന ബെൻ.
അങ്ങനെയാണ് അന്ന ആദ്യ സിനിമയായ കുമ്പളങ്ങി നൈറ്റിസിലേക്ക് എത്തുന്നത്. സിനിമയിൽ ബേബി മോൾ എന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ച അന്നയ്ക്ക് നിരവധി അവാർഡുകളും ആ സിനിമയിലൂടെ ലഭിച്ചു. അതൊരു തുടക്കം മാത്രമായിരുന്നു. ഹെലൻ എന്ന സിനിമയിൽ സംസ്ഥാന അവാർഡിൽ പ്രതേക പരാമർശത്തിനും അതുപോലെ കപ്പേളയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാർഡും അന്നയെ തേടിയെത്തി.
ഇതുവരെ അന്ന അഭിനയിച്ച സിനിമകൾക്ക് എല്ലാം പ്രേക്ഷകരുടെ മികച്ച അഭിപ്രായമാണ് ലഭിച്ചിട്ടുള്ളത്. തിയേറ്ററുകളിലും മികച്ച വിജയമാണ് നേടിയത്. ഒ.ടി.ടിയിൽ ഇറങ്ങിയ സാറാസും ഹിറ്റായതോടെ ഇപ്പോൾ മലയാള സിനിമയിലെ ഭാഗ്യനായികയായിട്ടാണ് അന്നയെ പ്രേക്ഷകർ കരുതുന്നത്. വെറും ഭാഗ്യം കൊണ്ട് മാത്രമല്ല അന്നയുടെ പ്രകടനം കൊണ്ട് തന്നെയാണ് അന്നയ്ക്ക് ഇത്ര ആരാധകരെ ലഭിച്ചത്.
സമൂഹ മാധ്യമങ്ങളിൽ സജീവമായ അന്നയുടെ ഏറ്റവും പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പ്ലാൻ ബി ആക്ഷൻസിന് വേണ്ടി ജിബിൻ സോമചന്ദ്രനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അമ്മു വർഗീസിന്റെ സ്റ്റൈലിങ്ങിൽ പ്രബിനാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. മികച്ച കമന്റുകളാണ് ഫോട്ടോയ്ക്ക് ആരാധകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്.