‘സ്വിമ്മിങ് പൂളിലെ വെള്ളത്തിൽ കളിച്ച് നടി ആൻ ശീതൾ, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

നായികയായി അഭിനയിച്ച ആദ്യ സിനിമയിലെ പ്രകടനത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്ന ഒരുപാട് താരങ്ങൾ മലയാള സിനിമയിലുണ്ടായിട്ടുണ്ട്. അത്തരത്തിൽ നായികയായി അഭിനയിച്ച ചിത്രത്തിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ആൻ ശീതൾ. ഷൈൻ നിഗം നായകനായ അഭിനയിച്ച ഇഷ്ഖ് എന്ന സിനിമയിലാണ് ആൻ നായികയായി അഭിനയിക്കുന്നത്.

അതിന് മുമ്പ് മമ്മൂട്ടി ചിത്രമായ ജവാൻ ഓഫ് വെള്ളിമലയിൽ ചെറിയ ഒരു വേഷത്തിലും അതുപോലെ പൃഥ്വിരാജ് നായകനായ എസ്രായിലും ആൻ അഭിനയിച്ചിട്ടുണ്ട്. ചെറിയ കഥാപാത്രങ്ങൾ ആയതുകൊണ്ട് തന്നെ അധികം പ്രേക്ഷകർ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ഇശ്‌ഖിൽ അഭിനയിക്കുമ്പോൾ ആനിനെ കൂടുതൽ ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങുന്നത്. അതൊരു മികച്ച സിനിമയായി മാറുകയും ചെയ്തു.

മോറൽ പൊലീസിങ്ങിന്റെയും സംശയക്കാരനായ കാമുകന്റെയും നായികയായി അഭിനയിച്ച ആനിന്റെ മിന്നും പ്രകടനം തന്നെയാണ് സിനിമയിൽ കണ്ടത്. സിനിമയിലെ ക്ലൈമാക്സ് രംഗങ്ങളിലെ ആനിന്റെ പ്രകടനം പ്രേക്ഷകർ നിറഞ്ഞ കൈയടികളോടെയാണ് സ്വീകരിച്ചത്. അതിന് ശേഷം തമിഴിൽ നിന്ന് നായികയായി അഭിനയിക്കാൻ അവസരം താരത്തിന് ലഭിച്ചിരുന്നു. നായികയായി തന്നെയായിരുന്നു തമിഴിൽ അരങ്ങേറ്റം.

ഭരത്തിന്റെ നായികയായി കാളിദാസിൽ ആൻ അഭിനയിച്ചു. ആദ്യ തെലുങ്ക് സിനിമയിൽ അഭിനയിക്കുകയാണ് ഇപ്പോൾ ആൻ. ഇൻസ്റ്റാഗ്രാമിൽ താരത്തിന്റെ അകൗണ്ടിലൂടെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. സ്വിമ്മിങ് പൂളിന് അരികിലായി വെള്ളത്തിൽ കളിച്ചുകൊണ്ടുള്ള ആനിന്റെ ഫോട്ടോസാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. ആമീൻ സബിലാണ് ചിത്രങ്ങൾ എടുത്തത്.