February 27, 2024

‘ഈ പുഞ്ചിരിയിൽ ആരാണ് വീണു പോകാത്തത്, സാരിയിൽ പൊളി ലുക്കിൽ നടി അന്ന ബെൻ..’ – ഫോട്ടോസ് വൈറൽ

കുമ്പളങ്ങി നൈറ്റ്സ് എന്ന സൂപ്പർഹിറ്റ് സിനിമ തിയേറ്ററുകളിൽ മികച്ച വിജയം നേടി പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം പിടിച്ച ഒന്നാണ്. ശ്യാം പുഷ്കരന്റെ തിരക്കഥയിൽ മധു സി നാരായണൻ നാരയണൻ സംവിധാനം ചെയ്ത സിനിമയിൽ ഫഹദ് ഫാസിൽ, ഷൈൻ നിഗം, സൗബിൻ, ശ്രീനാഥ് ഭാസി, മാത്യു തോമസ് തുടങ്ങിയ താരങ്ങൾ അഭിനയിച്ചിരുന്നു. പുതുമുഖമായി എത്തിയ അന്ന ബെൻ ആയിരുന്നു നായികയായി അഭിനയിച്ചത്.

ഒരു പുതുമുഖ നടിയാണെന്ന് തോന്നിപ്പിക്കാത്ത രീതിയിലുള്ള പ്രകടനമായിരുന്നു അന്നയിൽ നിന്ന് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. ഓഡിഷൻ പങ്കെടുത്ത് തിരഞ്ഞെടുക്കപ്പെട്ട അന്ന യാഥാർത്ഥയിൽ തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിൽ മകളാണ്. അച്ഛന്റെ പേരിൽ അറിയപ്പെട്ട് വരാതെ ഓഡിഷനിൽ പങ്കെടുത്ത് കഴിവ് തെളിയിച്ച് കയറി വന്ന അഭിനയത്രിയാണ് അന്ന.

അത് രണ്ട് തവണ സംസ്ഥാന അവാർഡ് നേടി അന്ന തെളിയിക്കുകയും ചെയ്തു. 2019-ൽ സിനിമയിൽ എത്തിയ അന്ന ഈ മൂന്ന് വർഷം കൊണ്ട് രണ്ട് സംസ്ഥാന അവാർഡ് നേടിയപ്പോൾ തന്നെ അന്നയുടെ കഴിവിന്റെ മികവ് പ്രേക്ഷകർക്ക് മനസ്സിലായതുമാണ്. ഹെലൻ, കപ്പേള, സാറാസ്, നാരദൻ, നൈറ്റ് ഡ്രൈവ് തുടങ്ങിയ സിനിമകളിൽ ഇതിനോടകം നായികയായി അഭിനയിച്ച് തിളങ്ങിയിട്ടുമുണ്ട്.

മറ്റുനടിമാരെ പോലെ സ്ഥിരമായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്ന ഒരാളല്ല അന്ന. എന്നാൽ അന്ന ഈ കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു സിംപിൾ ഫോട്ടോഷൂട്ട് ആരാധക മനം കവർന്നിരിക്കുകയാണ്. റോസ് സാരിയും തൂവെള്ള നിറത്തിലെ ബ്ലൗസും ധരിച്ച് പൊളി ലുക്കിലാണ് അന്നയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ലക്ഷ്മി സനീഷിന്റെ മേക്കപ്പിൽ സോയ ജോയുടെ സ്റ്റൈലിങ്ങിൽ അഭിജിത് സനിൽ കസ്തൂരിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.