‘കടൽ തീരത്ത് ഒരു സ്വപ്ന സുന്ദരിയെ പോലെ ഇഷ്‌കിലെ നായിക ആൻ ശീതൾ..’ – വീഡിയോ വൈറലാകുന്നു

‘എസ്ര’ എന്ന പ്രിത്വിരാജ് ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറി പിന്നീട് ഷൈൻ നിഗത്തിന്റെ നായികയായി ഇഷ്‌ക് എന്ന സിനിമയിൽ അഭിനയിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ആൻ ശീതൾ. മലയാളത്തിൽ ഈ രണ്ട് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിൽ കൂടിയും ഇഷ്‌കിലെ പ്രകടനം മാത്രം മതി ആനിനെ പ്രേക്ഷകർ എന്നെന്നും ഓർക്കാൻ.

സിനിമ ഗംഭീരവിജയം നേടുകയും ആനിന് ഒരുപാട് ആരാധകരെ അതിലൂടെ ലഭിക്കുകയും ചെയ്തിരുന്നു. ഈ രണ്ട് സിനിമകൾ കൂടാതെ ഒരു തമിഴ് സിനിമയിലും ആൻ അഭിനയിച്ചിട്ടുണ്ട്. മലയാളികൾക്കും പ്രിയങ്കരനായ നടൻ ഭരതന്റെ നായികായായിട്ട് കാളിദാസ് എന്ന സിനിമയിലാണ് ആൻ അഭിനയിച്ചത്. ക്രൈം ത്രില്ലർ ചിത്രമായിരുന്ന കാളിദാസ് പക്ഷേ വലിയ വിജയം നേടിയിരുന്നില്ല.

ആൻ ഒരു അഭിനയത്രി മാത്രമല്ല, ഇൻസ്റ്റാഗ്രാമിൽ വീഡിയോസ് പങ്കുവെക്കാറുള്ള ആൻ ഒരിക്കൽ സ്‌കേറ്റ് ബോർഡിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നത് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വൈറലായിരുന്നു. ഫോട്ടോഗ്രഫിയിലും ചിത്രരചനയിലും ഹോഴ്സ് റൈഡിങ്ങിലും ഒക്കെ കഴിവുള്ള ഒരു കലാകാരിയാണ് ആൻ ശീതൾ.

ആൻ ഈ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത കടൽ തീരത്ത് വച്ചുള്ള കുറച്ച് ഫോട്ടോസും വീഡിയോയുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഫാഷൻ സ്റ്റൈലിഷ് ഡ്രെസിൽ ഒരു സ്വപ്നസുന്ദരിയെ പോലെ പോസ് ചെയ്തു നിൽക്കുന്ന ആനിന്റെ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. ഇത് കൂടാതെ ഒരു വീഡിയോയും ആൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.

CATEGORIES
TAGS
NEWER POST‘ഗ്ലാമറസായി നടി പ്രിയ വാര്യർ വീണ്ടും, തെലുങ്ക് ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി..’ – വീഡിയോ വൈറൽ
OLDER POST‘അമ്പോ ക്ലാസ്!! കിടിലം പോസുകളുമായി നടി സാനിയ ഇയ്യപ്പന്റെ ഫോട്ടോഷൂട്ട് വൈറലാകുന്നു..’ – വീഡിയോ കാണാം