ആലുവയിൽ അഞ്ച് വയസ്സുകാരിയുടെ മരണാന്തര ചടങ്ങുകൾ നടത്താൻ പൂജാരിമാർ തയാറായില്ലെന്ന് പറഞ്ഞുകൊണ്ട് ഒരു ഓട്ടോക്കാരനായ ചെറുപ്പക്കാരൻ കർമ്മകൾ ചെയ്തത് വലിയ വാർത്തയായിരുന്നു. മുഖ്യധാരാ മാധ്യമങ്ങൾക്ക് പുറമേ ഓൺലൈൻ മാധ്യമങ്ങൾ കൂടിയും സംഭവം ഏറ്റെടുത്ത് ചെറുപ്പക്കാരന്റെ പ്രവർത്തിയെ അഭിനന്ദിച്ച് വാർത്തകൾ നൽകിയിരുന്നു. രേവദ് ബാബു എന്ന ചെറുപ്പക്കാരനാണ് ഈ കാര്യങ്ങൾ ചെയ്തത്. എന്നാൽ അന്ത്യകർമ്മങ്ങൾ ചെയ്യുന്നത് പൂജാരിമാർ അല്ലെന്നും അത് കർമ്മികൾ ആണെന്നും അറിഞ്ഞിരിക്കെയാണ് ഈ കാര്യങ്ങൾ വലിയ രീതിയിൽ വാർത്തയായത്.
പൂജാരി സമൂഹത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഈ സംഭവമായി ബന്ധപ്പെട്ട് വന്നത്. എന്നാൽ ഓട്ടോക്കാരനായ ചെറുപ്പക്കാരൻ തനിക്ക് നാവ് പിഴ വന്നതാണെന്നും പൂജാരിമാർ അല്ല ഇത് ചെയ്യുന്നതെന്നും അറിയില്ലായിരുന്നു എന്നും പിന്നീട് പ്രതികരിച്ച് മാപ്പും പറഞ്ഞു. ഇദ്ദേഹം വൈറലാവാൻ വേണ്ടി ചെയ്തതാണെന്ന് പൊതുവേ ആക്ഷേപം ഉയരുന്നുണ്ട്. ഇപ്പോഴിതാ രേവദിന് എതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് മാധ്യമപ്രവർത്തക കൂടിയായ അഞ്ജു പാർവതി. മലയാളികളെ ഒന്നടങ്കം പറ്റിച്ച ഒരാളാണ് രേവദിന് തക്ക ശിക്ഷ നൽകണമെന്നും ആവശ്യം ഉയരുന്നുണ്ട്.
“വെറുമൊരു മാപ്പുകൊണ്ട് തീരുന്നതല്ല ഈ പയ്യൻ കാണിച്ചുകൂട്ടിയ ഊളത്തരം. ഒരു പിഞ്ചുകുഞ്ഞിന്റെ മൃതശരീരം വച്ച് ഇവൻ കാണിച്ച പട്ടിഷോ വിളിച്ചുപറയുന്നുണ്ട് ഈ നാടൊരു നാഥനില്ലാ കളരിയാണെന്ന്. അസഫാക്കെന്ന നരാധമന് ഒരു കൊച്ചിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി പകൽ നേരത്തൊരു മാർക്കറ്റ് പരിസരത്ത് വച്ച് ക്രൂരമായി തച്ചുടയ്ക്കാൻ കഴിഞ്ഞതും അതുകൊണ്ടാണ്. ആ അരുംകൊ ലയിൽ മലയാളിസമൂഹം ഞെട്ടിപകച്ച് നിൽക്കുമ്പോൾ, ആ പിഞ്ചുകുഞ്ഞിന്റെ മൃതശരീരം വച്ച് ഇത്തരം നെറികെട്ട കളി കളിക്കുവാൻ രേവതിന് കഴിഞ്ഞതും ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യത്തിൽ ആണ്. അവൻ പറഞ്ഞ കല്ലുവച്ച നുണ അതുപോലെ വിഴുങ്ങിയ ഒരു എംഎൽഎ, ഈ നാറിയ ഷോ വച്ച് വാർത്തകൾ പടച്ച മാധ്യമങ്ങളും ചാനലുകളും!
ഇവന്റെ വായിൽനിന്നും കേട്ട പൂജാരി എന്ന ഒരറ്റ വക്കിൽ പിടിച്ചു ഇന്നലെ രാവിലെ മുതൽ ഒരു സമുദായത്തിന് എതിരെ വെർബൽ ഡയേറിയൊഴുക്കിയ പ്രബുദ്ധർ. ശരിക്കും നമ്മൾ ആ കുഞ്ഞ് മൃതശരീരത്തെ വച്ചാണല്ലോ ഈ കളികൾ അത്രയും കളിച്ചത്. പൂജ എന്താണെന്ന് അറിയാത്ത ഒരുവൻ വെറും പബ്ലിസിറ്റിക്ക് വേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടി ആ കുഞ്ഞിന്റെ മൃതശരീരത്തെ അപമാനിച്ചു. അച്ഛനുമമ്മയും ജീവിച്ചിരിക്കെ കർമ്മങ്ങൾ ഒന്നും ചെയ്യാൻ പാടില്ലെന്ന് ഇരിക്കെ ഇവൻ കാട്ടിക്കൂട്ടിയ നെറികേട് കണ്ടുനിന്ന പ്രബുദ്ധർ. നമ്മൾ വീണ്ടുംവീണ്ടും ആ കുഞ്ഞിനെ തച്ചുടയ്ക്കുക ആണല്ലോ ദൈവമേ.. ഇതിന്റെയൊക്കെ പാപം ഏത് ഗംഗയിൽ ചെന്നിട്ട് ഒഴുക്കി കളയും നമ്മൾ..”, അഞ്ജു പാർവതി കുറിച്ചു.