December 10, 2023

‘മാലാഖ മുന്നിൽ വന്ന് നിൽക്കുന്നത് പോലെ!! തൂവെള്ള സാരിയിൽ തിളങ്ങി അഞ്ജു കുര്യൻ..’ – ഫോട്ടോസ് വൈറൽ

മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി അഞ്ജു കുര്യൻ. നിവിൻ പൊളി നായകനായി എത്തിയ നേരം എന്ന സിനിമയിലൂടെയാണ് അഞ്ജു കരിയർ ആരംഭിക്കുന്നതെങ്കിലും ഓം ശാന്തി ഓശാന എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത്. നിവിന്റെ അനിയത്തിയായി പ്രേമത്തിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്.

കവി ഉദേശിച്ചത് എന്ന സിനിമയിലൂടെ നായികയായും അരങ്ങേറി അഞ്ജു. ആസിഫ് അലിയുടെ ജോഡിയായി എത്തിയ ആ സിനിമയിൽ മികച്ച പ്രകടനമാണ് അഞ്ജു കാഴ്ചവച്ചത്. തമിഴിലേക്ക് പോയ അഞ്ജുവിന് അവിടെ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. തമിഴിൽ നായികയാവുകയും അവിടെ ചില മ്യൂസിക് വീഡിയോയിൽ അഭിനയിക്കുകയും ചെയ്ത ഒരുപാട് യുവാക്കളുടെ ഹൃദയത്തിൽ ഇടംനേടി അഞ്ജു.

മേപ്പടിയാൻ എന്ന സിനിമയാണ് അഞ്ജുവിന്റെ മലയാളത്തിൽ അവസാനം പുറത്തിറങ്ങിയത്. തമിഴിൽ സില നേരങ്ങളിൽ സില മനിദർഗൾ എന്ന സിനിമയിലും. ഞാൻ പ്രകാശൻ എന്ന സിനിമയിൽ ഫഹദിന്റെ നായികയായും ജാക്ക് ആൻഡ് ഡാനിയേലിൽ മമ്മൂട്ടിയുടെ നായികയായും അഞ്ജു അഭിനയിച്ചിട്ടുണ്ട്. ഇന്ദിര, സിംഗിൾ ശങ്കരറും സ്മാർട്ട് ഫോൺ സിമ്രാനുമാണ് ഇനി ഇറങ്ങാനുള്ള അഞ്ജുവിന്റെ സിനിമകൾ. ഇൻസ്റ്റാഗ്രാമിൽ ഒരു സജീവ സാന്നിദ്ധ്യമാണ് അഞ്ജു.

തന്റെ സിനിമ വിശേഷങ്ങൾ പുതിയ ഫോട്ടോസും എല്ലാം അഞ്ജു അതിലൂടെയാണ് ആരാധകരെ അറിയിക്കുന്നത്. തൂവെള്ള നിറത്തിലെ സാരിയിലുള്ള അഞ്ജുവിന്റെ പുതിയ ചിത്രങ്ങൾ കണ്ടാൽ ഒരു നിമിഷം ഭൂമിയിലേക്ക് വന്ന മാലാഖ ആണെന്ന് തോന്നി പോകും. കാലിലെ മനോഹരമായ കൊലുസും ശ്രദ്ധേയമാണ്. പൗർണമി മുകേഷ് ആണ് ഫോട്ടോസ് എടുത്തത്. ജോബിന വിൻസെന്റാണ് സ്റ്റൈലിംഗ്, മേക്കപ്പ് അമൽ അജിത്കുമാർ. പാസ്റ്റൽസ് ഡിസൈൻ സ്റ്റുഡിയോയുടെ സാരിയാണ് അഞ്ചു ധരിച്ചിക്കുന്നത്.