നേരം, ഓം ശാന്തി ഓശാന, പ്രേമം എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി അഞ്ജു കുര്യൻ. ആസിഫ് അലി ചിത്രമായ കവി ഉദേശിച്ചത് എന്ന സിനിമയിലാണ് അഞ്ജു ആദ്യമായി നായികയായി അഭിനയിക്കുന്നത്. അതിന് ശേഷം തമിഴിലും ഒരു ചിത്രത്തിൽ നായികയായി തിളങ്ങി. ചെന്നൈ ടു സിംഗപ്പൂർ എന്ന സിനിമയിലാണ് നായികയായത്.
തമിഴിൽ അഞ്ജു ചെയ്ത 2-3 മ്യൂസിക് വീഡിയോസ് അവിടെ വലിയ രീതിയിൽ അത് വൈറലായി മാറിയിരുന്നു. കൂടുതൽ അവസരങ്ങൾ ലഭിക്കാനും അത് കാരണമായി. മലയാളത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായി പുറത്തിറങ്ങിയ മേപ്പടിയാനാണ് അവസാനം ഇറങ്ങിയത്. തമിഴിൽ സില നേരങ്ങളിൽ സില മനിദർഗൽ എന്ന സിനിമയുമാണ് അഞ്ജുവിന്റെ അവസാനമായി റിലീസ് ചെയ്തത്.
അഞ്ജു തന്റെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ഇടവേള എടുത്തുകൊണ്ട് കാശ്മീരിൽ അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ്. ഒരു കുഞ്ഞുകുട്ടിയെ പോലെ മഞ്ഞിൽ കളിക്കുന്ന ചിത്രങ്ങൾ അഞ്ജു തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിട്ടുണ്ട്. കാശ്മീരിലെ കൊടും തണുപ്പിൽ തണുത്ത് വിറച്ച് നിൽക്കുന്ന അഞ്ജുവിനെയും ചിത്രങ്ങളിൽ ആരാധകർക്ക് കാണാൻ സാധിക്കും.
യു.സി ക്ലിക്സ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ആദ്യമായിട്ടാണ് അഞ്ജു മഞ്ഞു വീഴ്ച കാണുന്നതെന്നും ഫോട്ടോസിൽ കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. ജീം ബൂം ബാ, ഷിബു, ജാക്ക് ആൻഡ് ഡാനിയേൽ തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള അഞ്ജുവിന് കൂടുതൽ ആരാധകരായിയുള്ളത് തമിഴിൽ നിന്നുമാണ്. സിംഗിൾ ശങ്കരനും സ്മാർട്ട് ഫോൺ സിമ്രാനുമാണ് അഞ്ജുവിന്റെ അടുത്ത സിനിമ.