അൽഫോൺസ് പുത്രൻ ആദ്യമായി സംവിധാനം ചെയ്ത “നേരം” എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി അഞ്ജു കുര്യൻ. ആദ്യ സിനിമയിൽ വളരെ ചെറിയ റോൾ ആയിരുന്നെങ്കിൽ കൂടിയും അഞ്ജുവിന് കൂടുതൽ അവസരങ്ങൾ ലഭിച്ചു. ഓം ശാന്തി ഓശാന, പ്രേമം തുടങ്ങിയ സിനിമകളിലും അഞ്ജു ചെറിയ വേഷങ്ങളിൽ അഭിനയിച്ചു.
ആസിഫ് അലി ചിത്രമായ ‘കവി ഉദ്ദേശിച്ചതിലൂടെ നായികയായും അഞ്ജു സ്ഥാനം ഉറപ്പിച്ചു. ചെന്നൈ ടു സിംഗപ്പൂർ എന്ന തമിഴ് ചിത്രമാണ് അഞ്ജുവിന്റെ ജീവിതം മാറ്റിമറിച്ചത്. ചെറുപ്പക്കാർക്ക് ഇടയിൽ ആ സിനിമ വലിയ സ്വീകാര്യത ആ ചിത്രത്തിന് ലഭിച്ചു. ഒരുപാട് തമിഴ് ആരാധകരെയും അഞ്ജു അതോട് സ്വന്തമാക്കി. ഇത് കൂടാതെ തമിഴിൽ ചില മ്യൂസിക് വീഡിയോകളിലും അഞ്ജു അഭിനയിക്കുകയും അത് വൻ ഹിറ്റായി മാറുകയും ചെയ്തു.
ഞാൻ പ്രകാശൻ എന്ന സിനിമയിൽ ഫഹദിന്റെ നായികയായി അഭിനയിച്ചു ശക്തമായി മലയാളത്തിൽ തിരിച്ചുവരവ് നടത്തി. ജീം ബൂം ബാ, ഷിബു, ജാക്ക് ആൻഡ് ഡാനിയേൽ തുടങ്ങിയ സിനിമകളിൽ അഞ്ജു നായികയായി അഭിനയിച്ചു. ഉണ്ണി മുകന്ദന്റെ നായികയായി മേപ്പടിയാനാണ് അഞ്ജുവിന്റെ അവസാന റിലീസ് ചിത്രം. ഇത് കൂടാതെ തമിഴിൽ മൂന്ന് സിനിമകൾ അഞ്ജുവിന്റെ വരാനുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഞ്ജു ദുബായിൽ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവെക്കുന്നത്. ദുബായിലെ ഫോട്ടോസ് എല്ലാം വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചു. ദുബായിലെ ഒരു മരുഭൂമിയിൽ നിന്നുള്ള അഞ്ജുവിന്റെ ഹോട്ട് ലുക്ക് ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാവുന്നത്. റിറ്റ്.സ് മാഗസിൻ വേണ്ടി ഷാഫി ഷക്കീറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അനുഷ റെജിയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.