December 11, 2023

‘കുഞ്ഞിന് പാലൂട്ടി ഡബ് ചെയ്‌ത്‌ നടി അഞ്ജലി നായർ, ഡബ്ബിങ് അപാരതയെന്ന് താരം..’ – കൈയടിച്ച് സോഷ്യൽ മീഡിയ

സീനിയേഴ്സ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി അഞ്ജലി നായർ. ചെറിയ റോളുകളിൽ സിനിമയിൽ സ്ഥാനം ഉറപ്പിച്ച അഞ്ജലി കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയാള സിനിമകളിലെ നിറസാന്നിദ്ധ്യമായി മാറി കഴിഞ്ഞു. 2014 മുതൽ ഇങ്ങോട്ട് അഞ്ജലി ഒന്നിന് പിറകെ ഒന്നായി സിനിമകളിൽ അഭിനയിച്ചുകൊണ്ടേയിരുന്നു. ഓരോ വർഷവും 20-25 സിനിമകൾ അഞ്ജലി ചെയ്തിട്ടുണ്ട്.

ഇരുപത്തിയഞ്ചോളം സിനിമകളിലാണ് ഈ വർഷം തന്നെ അഞ്ജലി ഇതുവരെ അഭിനയിച്ചു കഴിഞ്ഞിട്ടുള്ളത്. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം അഞ്ജലി ഈ വർഷം മറ്റൊരു വിവാഹം കഴിച്ചിരുന്നു. അജിത് രാജു എന്നാണ് ഭർത്താവിന്റെ പേര്. അതിൽ ഒരു മകൾ ജനിക്കുകയും ചെയ്തിരുന്നു. ആദവിക എന്നാണ് കുഞ്ഞിന്റെ പേര്. ആദ്യ വിവാഹ ബന്ധത്തിലെ മകൾ ആവണി താരത്തിനൊപ്പമാണ് ഉള്ളത്.

ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തം ആരാധകർക്ക് ഒപ്പം പങ്കവച്ചിരിക്കുകയാണ് അഞ്ജലി. കുഞ്ഞിന് പാലൂട്ടി കൊണ്ട് തന്റെ പുതിയ ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാകുന്ന വീഡിയോ അഞ്ജലി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. ‘ഒരു ഡബ്ബിങ് അപാരത’ എന്ന തലക്കെട്ട് നൽകി അഞ്ജലി പോസ്റ്റ് ചെയ്ത പ്രശംസ അർഹിക്കുന്നതാണ്.

എന്തായാലും അഞ്ജലിയുടെ ഈ പ്രവർത്തി ഇപ്പോൾ കൈയടികൾക്ക് നേടിയിരിക്കുകയാണ്. മാതൃത്വം എന്നാൽ ഇതാണെന്നും അമ്മയുടെ സ്നേഹത്തോളം മറ്റൊന്നുമില്ലെന്നും ചില ആരാധകർ കമന്റുകൾ ഇടുകയും ചെയ്തു. മോഹൻലാൽ നായകനായി എത്തുന്ന മോൺസ്റ്ററാണ് അഞ്ജലിയുടെ അടുത്ത സിനിമ. കാവൽ, ജിബുട്ടി, ആറാട്ട്, അവിയൽ എന്നിവയാണ് അഞ്ജലിയുടെ അവസാനം ഇറങ്ങിയ പ്രധാന സിനിമകൾ.