‘കുതിരക്കൊപ്പം സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി നടി അനിഖ സുരേന്ദ്രൻ..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ!!

‘കുതിരക്കൊപ്പം സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി നടി അനിഖ സുരേന്ദ്രൻ..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ!!

മലയാളം-തമിഴ് സിനിമകളിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷക ലക്ഷങ്ങളുടെ പ്രിയങ്കരിയായി മാറിയ കുട്ടി താരമാണ് അനിഖ സുരേന്ദ്രൻ. മോഹൻലാലിൻറെ ഛോട്ടാ മുംബൈയിൽ ചെറിയ റോളിൽ അഭിനയിച്ച് പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം ജയറാം നായകനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നുവെന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് അനിഖ അരങ്ങേറ്റം കുറിച്ചു.

അതൊരു നല്ലയൊരു തുടക്കമായി പിന്നീട് മാറിയെന്ന് വേണം പറയാൻ. കൈ നിറയെ സിനിമകൾ വരിവരിയായി അനിഖയെ തേടിയെത്തി. ഫോർ ഫ്രണ്ട്സ്, റെയ്‌സ്, ബാവൂട്ടിയുടെ നാമത്തിൽ, അഞ്ച് സുന്ദരികൾ, നീലാകാശം പച്ചക്കടൽ ചുവന്നഭൂമി തുടങ്ങിയ സിനിമകളിൽ അനിഖ അഭിനയിച്ചു. ഇതിൽ തന്നെ അഞ്ച് സുന്ദരികളിലെ അഭിനയത്തിന് മികച്ച ബാലതാരമായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

പിന്നീട് തമിഴിലേക്ക് പോയ അനിഖ അവിടെ അജിത്തിന്റെ മകളായി രണ്ട് സിനിമകളിൽ അഭിനയിക്കുകയും വിജയ് സേതുപതി നായകനായ പടത്തിൽ നയൻതാരയുടെ ചെറുപ്പം അഭിനയിക്കുകയും ചെയ്തിരുന്നു. മലയാളത്തിൽ അതിന് ശേഷം രണ്ട് മമ്മൂട്ടി ചിത്രങ്ങളിൽ അനിഖ അഭിനയിച്ചു. മലയാളത്തിലും തമിഴിലുമായി ഒരുപാട് ആരാധകരും ഈ ചെറിയ പ്രായത്തിൽ അനിഖക്ക് ഉണ്ട്.

അതുകൊണ്ട് തന്നെ അനിഖയുടെ ഓരോ ഫോട്ടോസിനും സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന പ്രതികരണം വളരെ മികച്ചതാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ലോക്ക് ഡൗണും ഷൂട്ടിങ്ങും ഒന്നുമില്ലാത്തതുകൊണ്ട് തന്നെ താരങ്ങൾ പ്രതേകിച്ച് നടിമാർ ഒരുപാട് ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. ആ കൂട്ടത്തിൽ മുൻനിരയിൽ തന്നെയാണ് അനിഖയും.

അനിഖ ഒരു കുതിരക്കൊപ്പം നിന്ന് എടുത്ത ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഹോളിവൂഡിൽ സൂപ്പർഹിറ്റ് സോങ്ങായ ഓൾഡ് ടൗൺ റോഡിലെ കഥാപാത്രത്തെ പോലെയാണ് അനിഖയെ പുതിയ ഫോട്ടോഷൂട്ടിൽ കാണാൻ സാധിക്കുന്നത്. ശരത്ത് ആലിന്തറയുടെ റെയിൻബോ മീഡിയയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

CATEGORIES
TAGS