February 29, 2024

‘ഇനി ബാലതാരമല്ല, അനിഖ നായികയാകുന്നു!! പൂജ ചടങ്ങിൽ ക്യൂട്ട് ലുക്കിൽ തിളങ്ങി താരം..’ – വീഡിയോ വൈറൽ

സിനിമയിൽ ബാലതാരമായി അഭിനയിച്ച ശേഷം നായികയാകുന്ന ഒരുപാട് താരങ്ങളെ കുറിച്ച് നമ്മുക്ക് അറിയാവുന്ന കാര്യമാണ്. വളരെ ചുരുക്കം ചിലർ മാത്രമേ ബാലതാരമായി അഭിനയിച്ചിട്ട് വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്താതെ മറ്റു മേഖലയിലേക്ക് പോയിട്ടുള്ളൂ. കൂടുതൽ പേരും അഭിനയ മേഖല തന്നെ പഠനം പൂർത്തിയാക്കിയ ശേഷം ഒരു ഗ്യാപ്പ് എടുത്ത് വീണ്ടും മടങ്ങിയെത്താറുണ്ട്.

സിനിമയിൽ ബാലതാരമായി അഭിനയിച്ച് ഗ്യാപ്പ് ഒന്നും എടുക്കാതെ തന്നെ നായികയായും നായകനായുമൊക്കെ മാറുന്ന താരങ്ങളുമുണ്ട്. അത്തരത്തിൽ ഒരാളായി മാറാൻ ഒരുങ്ങുകയാണ് അനിഖ സുരേന്ദ്രൻ. ബാലതാരമായി നിരവധി സിനിമകളിൽ തിളങ്ങിയിട്ടുള്ള അനിഖ മലയാളത്തിലും തമിഴിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി ആദ്യമായി അഭിനയിച്ചത് മലയാളത്തിലാണ്.

നായികയായി അരങ്ങേറുന്നത് ഏത് ഭാഷയിൽ ആണെന്ന് അറിയുമോ? മലയാളത്തിൽ തന്നെയാണ് അനിഖ ആദ്യമായി നായികയാകാൻ ഒരുങ്ങുന്നത്. സിനിമയുടെ പൂജ ഇന്ന് നടന്നിരുന്നു. പൂജ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി അനിഖ എത്തിയപ്പോഴുള്ള ലുക്ക് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. അതിന്റെ വീഡിയോസും ഫോട്ടോസും ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുത്തു കഴിഞ്ഞിട്ടുമുണ്ട്.

ഓ മൈ ഡാർലിംഗ് സിനിമയിലാണ് അനിഖ ആദ്യമായി നായികയാകുന്നത്. അനിഖയെ കൂടാതെ ലെന, മുകേഷ്, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, മെൽവിൻ ജി ബാബു തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ആൽഫ്രഡ് ഡി സാമുവലാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. എന്തായാലും അനിഖയുടെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് സിനിമക്കായി കാത്തിരിക്കുന്നത്.