ബാലതാരമായി അഭിനയിച്ച് വളരെ പെട്ടന്ന് ശ്രദ്ധനേടുന്ന ഒരുപാട് താരങ്ങളെ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഒരാളാണ് അനിഖ സുരേന്ദ്രൻ. ജയറാം-സത്യൻ അന്തിക്കാട് ഒന്നിച്ച കഥ തുടരുന്നു എന്ന സിനിമയിൽ അഭിനയിച്ച അനിഖ പിന്നീട് തെന്നിന്ത്യയിൽ ഒട്ടാകെ ആരാധകരുള്ള താരമായി മാറി. അജിത്തിന്റെ മകളായി രണ്ട് പടത്തിൽ അനിഖ അഭിനയിച്ചു.
ആ രണ്ട് സിനിമകളും തമിഴിൽ വലിയ വിജയം നേടുകയും അനിഖയ്ക്ക് ഒരുപാട് തമിഴ് ആരാധകരെ ലഭിക്കുകയും ചെയ്തു. ബാവൂട്ടിയുടെ നാമത്തിൽ, ഭാസ്കർ ദി റാസ്കൽ, അഞ്ച് സുന്ദരികൾ, ജോണി ജോണി യെസ് പപ്പാ തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. യെന്നൈ അറിന്താൽ, മിരുത്തൻ, വിശ്വാസം തുടങ്ങിയ സിനിമകളിൽ തമിഴ് സിനിമകളിലും അനിഖ അഭിനയിച്ചിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരാണ് അനിഖയ്ക്ക് ഉള്ളത്. ഇത്രയും നാൾ ബാലതാരമായി അഭിനയിച്ച ഒരാളാണ് അനിഖയെന്ന് ഇപ്പോഴുള്ള ലുക്ക് കണ്ടാൽ പക്ഷേ തോന്നുകയില്ല. ഒരു നായികയാകാനുള്ള ലുക്കിലേക്ക് അനിഖ എത്തി കഴിഞ്ഞു. അനിഖയുടെ ധാരാളം ഫോട്ടോഷൂട്ടുകളാണ് സോഷ്യൽ മീഡിയയിൽ ഈ അടുത്തിടെ ഒരുപാട് വൈറലായിട്ടുളളത്.
ഈ കഴിഞ്ഞ ദിവസം അനിഖ പങ്കുവച്ച ഫോട്ടോഷൂട്ടും ആരാധകർ ഏറ്റെടുത്തിരുന്നു. ഗോൾഡ് ഡ്രെസ്സിലുള്ള അനിഖയുടെ ചിത്രങ്ങളാണ് വൈറലായത്. ഇപ്പോഴിതാ ആ ഡ്രെസ്സിലുള്ള ഫോട്ടോഷൂട്ടിന്റെ വീഡിയോ ആരാധകരുടെ മനസ്സ് നിറച്ചിരിക്കുകയാണ്. താരത്തിന്റെ പോസുകൾ ഏവരെയും ഞെട്ടിക്കുന്ന ഒന്നാണ്. ആയിഷയും ഫാബിയും ചേർന്നാണ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.