February 29, 2024

‘യക്ഷിയും നമ്പൂതിരിയും തമ്മിലെ പ്രണയം!! വേറിട്ട ഫോട്ടോഷൂട്ടുമായി നടി അനിഖ വിക്രമൻ..’ – ഫോട്ടോസ് വൈറൽ

സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്ന താരങ്ങൾ അഭിനയത്തോടൊപ്പം തന്നെ സമൂഹ മാധ്യമങ്ങളിൽ ഫോട്ടോഷൂട്ടുകളും പങ്കുവെക്കുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ടാവും. വ്യത്യസ്തമായ കഥാപാത്രങ്ങൾ തങ്ങൾക്ക് ചെയ്യാൻ കഴിയുമെന്ന് സിനിമ, സീരിയൽ മേഖലയിലുള്ള സംവിധായകരെ കാണിക്കാൻ വേണ്ടി കൂടിയാണ് പലരും ഫോട്ടോഷൂട്ടുകൾ നടത്താറുള്ളത്. ആ ലുക്ക് കണ്ടിട്ടും പലരും സിനിമയിൽ കാസ്റ്റ് ചെയ്യാറുണ്ട്.

ഇന്ന് സമൂഹ മാധ്യമങ്ങളിൽ നടിമാരും മോഡലുകളും മാത്രമല്ല, ഇൻഫ്ലുവൻസേഴ്സും ഇത്തരം ഷൂട്ടുകൾ നടത്തുന്നത് പതിവാണ്. അതിൽ പലരും ഏതെങ്കിലുമൊക്കെ ഡിസൈനർ ബ്രാൻഡുകൾക്ക് വേണ്ടി ചെയ്യുന്നതാണ്. തരക്കേടില്ലാത്ത ഒരു വരുമാനവും അതിൽ നിന്ന് അവർ നേടുന്നുണ്ട്. തമിഴ് സിനിമയായ വിഷമകാരനിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി അനിഖ വിജയി വിക്രമൻ.

തമിഴിൽ മാത്രമല്ല തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. അനിഖ ഇപ്പോഴിതാ ഒരു വ്യത്യസ്തമായ ഷൂട്ടുമായി എത്തിയിരിക്കുകയാണ്. “ഒരു ക്ലാസ് കേരള വിഷയമാണ് യക്ഷിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയം.. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യയിലെ പുണ്യ തോട്ടങ്ങളുമായി ബന്ധപ്പെട്ട അസ്വാഭാവിക ജീവികളാണ് യക്ഷിണികൾ. അവർ ആഗ്രഹിക്കുന്നത് എന്തും നൽകുന്നവരാണ്.!! അവൾക്ക് ഒരു സാധാരണ ജീവിതം നയിക്കാൻ കഴിയില്ല.

പക്ഷേ ഇവിടെ അവൾ ഒരു ബ്രാഹ്മണ പുരോഹിതനുമായി പ്രണയത്തിലാകുന്നു, അവർക്ക് ഈ ലോകത്ത് ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ട്, അവനെയും ഈ ലോകത്തെയും ഉപേക്ഷിക്കുകയല്ലാതെ അവൾക്ക് മറ്റ് മാർഗമില്ല..”, മനോഹരമായ ഈ കുറിപ്പോടെ തന്റെ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ അനിഖ പങ്കുവച്ചു. റോജൻ നാഥാണ് ചിത്രങ്ങൾ എടുത്തത്. മികച്ച അഭിപ്രായമാണ് ആരാധകർ നൽകിയത്.