നടൻ ഇർഷാദിനെയും പുതുമുഖ നടിമാരെയും പ്രധാന വേഷത്തിൽ അഭിനയിച്ച് ഒമർ ലുലു സംവിധാനം ചെയ്ത പുറത്തിറങ്ങിയ ചിത്രമായിരുന്നു നല്ല സമയം. പേര് അങ്ങനെയാണെങ്കിലും സിനിമ ഇറങ്ങുന്നതിന് മുമ്പ് മുതൽ തന്നെ അതുമായി ബന്ധപ്പെട്ടവർക്ക് നല്ല സമയമായിരുന്നില്ല. സിനിമ ഇറങ്ങിയ ശേഷവും അതിന് മാറ്റം ഉണ്ടായില്ല. എന്തിന് സിനിമ തിയേറ്ററുകളിൽ നിന്ന് പിൻവലിക്കേണ്ട വരികയും ചെയ്തു.
സിനിമയുടെ ട്രെയിലറിന് എതിരെ എക്സൈസ് കേസ് എടുത്തതിന് പിന്നാലെയാണ് സിനിമ പിൻവലിക്കുന്നു എന്ന് കുറിച്ചുകൊണ്ട് സംവിധായകൻ ഒമർ ലുലു പോസ്റ്റ് ഇട്ടത്. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു എക്സൈസ് കേസ് എടുത്തത്. സിനിമയുടെ റിലീസ് ദിവസവും മറ്റൊരു വിവാദവും അതുപോലെ അതിൽ അഭിനയിച്ച പുതുമുഖ താരം പറഞ്ഞ വാക്കുകൾക്ക് ട്രോളുകളും ലഭിച്ചു.
അന്ന് സിനിമ കണ്ടിറങ്ങിയ പുതുമുഖമായ ഏയ്ഞ്ചലിന മരിയ എന്ന നടി, റിവ്യൂ ചോദിച്ചെത്തിയ ചാനലുകൾക്ക് മുന്നിൽ നിന്ന് എംഡിഎംഎയെ പുകഴ്ത്തിയും തന്റെ സുഹൃത്തുക്കൾ അത് ഉപയോഗിച്ചിട്ടുണ്ടെന്നും പറഞ്ഞത്. ആ പറഞ്ഞത് വളരെ പെട്ടന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ഒരുപാട് വിമർശനങ്ങളും ട്രോളുകളും നടിക്ക് എതിരെ വരികയും ചെയ്തു. ഇപ്പോഴിതാ അതെ കുറിച്ച് താരം തന്നെ വിശദീകരണം നൽകിയിരിക്കുകയാണ്.
ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് മനസ്സ് തുറന്നത്. “ഈ സിനിമയിലൂടെ എനിക്ക് ഫേമസ് ആകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ഒരു നായികാ കഥാപാത്രം ആയിരുന്നില്ല എനിക്ക് കിട്ടിയത്. സിനിമ കണ്ടിറങ്ങിയപ്പോഴും എല്ലാവരും ക്യാമറ കൊണ്ട് പോയത് ഇർഷാദ് ഇക്കയുടെ അടുത്തും നായികമാരുടെ അടുത്തുമായിരുന്നു. അപ്പോഴാണ് അവർ ഇവരോട് എംഡിഎംഎ പറ്റി ചോദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അത് ഇല്ലെഗിൽ ആണെന്ന് എനിക്ക് അറിയാം. ഞാൻ എം എന്നാണ് പറഞ്ഞിരുന്നത്.
എല്ലാവരും ഷോർട്ട് ആയിട്ട് പറയുന്നവരാണ് ഈ കാലത്ത്.. ഇത് നമ്മുടെ നാട്ടിൽ ഉപയോഗിക്കാൻ പാടില്ല. ലഹരി നിർത്തണം.. എന്നൊക്കെ പറഞ്ഞാൽ, ഇന്ന് ഞാൻ ഇവിടെ ഇരിക്കുമോ? എന്നെ അറിയാവുന്നവർ എന്നോട് ചോദിച്ചു, നീ എന്ത് പൊട്ടത്തരമാണ് പറഞ്ഞതെന്ന്, ഞാൻ വെയിറ്റ് ചെയ്യാൻ അവർക്ക് മറുപടി കൊടുത്തു. എനിക്ക് മീഡിയയുടെ മുന്നിൽ വരണമായിരുന്നു. ജനങ്ങളോടും മീഡിയകളോടും എനിക്ക് ചോദിക്കാൻ കുറെ ഉണ്ടായിരുന്നു. അതിന് ആദ്യം ഞാൻ ശ്രദ്ധനേടണം! അത് ഉപയോഗിക്കുന്നത് തെറ്റാണെന്ന് എനിക്ക് അറിയാം..
ഇപ്പോഴുള്ള ആളുകൾ ചിൽ ആവണമെങ്കിൽ അത് ഉപയോഗിക്കണമെന്ന് ചിന്തിക്കുന്നവരാണ്. സിനിമയുടെ പ്രൊമോഷന് പോയപ്പോൾ ഞാൻ ചാനലുകാരുടെ പിറകെ പോയതാണ്.. ഒരു ഇന്റർവ്യൂ എടുത്തുതരൂ എന്ന് പറഞ്ഞു. ഇന്ന് ചാനലുകാർ എന്നെ ഇങ്ങോട്ട് വിളിച്ചു ചോദിക്കുകയാണ് ഇന്റർവ്യൂ തരുമോ എന്ന്!! ആളുകൾ നോട്ട് ചെയ്യുന്നത് നെഗറ്റീവിനെയാണ്. എന്റെ സുഹൃത്തുക്കൾ അത് ഉപയോഗിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ എന്നെ എല്ലാവരും നോട്ട് ചെയ്യുകയുള്ളൂ..”, താരം പറഞ്ഞു. ഇത് കൂടാതെ താരം ജീവിതത്തിൽ നേരിട്ട് ചില പ്രശ്നങ്ങളെ കുറിച്ചും അഭിമുഖത്തിൽ പറഞ്ഞിരുന്നു.