ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുവരുന്ന ഇതിനോടകം നാല് സീസണുകൾ പിന്നിട്ട് കഴിഞ്ഞ ബ്രഹ്മണ്ഡ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസ് മലയാളത്തിന്റെ നാലാമത്തെ സീസണിലെ വിജയിയെ കണ്ടെത്തിയത് ഈ കഴിഞ്ഞ മാസമായിരുന്നു. ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണിലൂടെ മലയാളികൾക്ക് സുപരിചിതയായ ഒരാളാണ് മോഡലിംഗ് രംഗത്ത് സജീവമായ ഏഞ്ചൽ തോമസ്.
ഷോ തുടങ്ങി കുറച്ച് നാളുകൾക്ക് ശേഷം എത്തിയ ഏഞ്ചൽ അതിലുണ്ടായിരുന്ന മണിക്കുട്ടനെ ഭയങ്കര ഇഷ്ടമാണെന്ന് പറഞ്ഞുകൊണ്ടാണ് എത്തിയിരുന്നത്. പ്രതീക്ഷിച്ചത് പോലെയൊരു പ്രകടനം ഏഞ്ചലിൽ നിന്ന് പ്രേക്ഷകർക്ക് കാണാൻ സാധിച്ചിരുന്നില്ല. പതിമൂന്നാം ദിവസം എത്തിയ ഏഞ്ചൽ 28-മതെ ദിവസം പുറത്താവുകയും ചെയ്തിരുന്നു. പക്ഷേ ആ ചെറിയ കാലയളവിൽ തന്നെ ഒരുപാട് ഫോളോവേഴ്സിനെ ഉണ്ടാക്കാനും ഏഞ്ചലിന് സാധിച്ചു.
അതുപോലെ ഫ്ലാവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന പ്രോഗ്രാമിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഒരാളാണ് നടി അശ്വതി നായർ. അതിലെ പൂജ ജയറാം എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ അശ്വതി നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിലും വെബ് സീരീസുകളിലും ഷോർട്ട് ഫിലിമുകളിലും മ്യൂസിക് വീഡിയോസിലും അത് കഴിഞ്ഞ് സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. അശ്വതിയും ഏഞ്ചലും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.
ഇരുവരും ഒരുമിച്ച് മഹേഷ് ബാബുവിന്റെ സർക്കാരു വാരി പാട എന്ന ചിത്രത്തിലെ കീർത്തി സുരേഷ് തകർത്ത് ഡാൻസ് ചെയ്ത പാട്ടിന് ചുവടുവച്ച് അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഫോട്ടോഗ്രാഫറായ ഷജീൽ കബീറാണ് ഡാൻസിന്റെ വീഡിയോ എടുത്തിരിക്കുന്നത്. അശ്വതിയെക്കാൾ തകർപ്പൻ ലുക്കിലാണ് ഏഞ്ചൽ എത്തിയതെന്നാണ് ആരാധകരുടെ കമന്റുകൾ.