February 27, 2024

‘ബാത്ത് ടബിൽ ഒരു കൊച്ചുകുട്ടിയെ പോലെ നീന്തിക്കളിച്ച് നടി ആൻഡ്രിയ ജെർമിയ..’ – ഫോട്ടോസ് വൈറൽ

മലയാളം, തമിഴ് ഭാഷകളിൽ നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ആൻഡ്രിയ ജെർമിയ. ഫഹദ് ഫാസിലിനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന റിയലിസ്റ്റിക് പ്രണയ സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് ആൻഡ്രിയ. ആദ്യ സിനിമയിൽ തന്നെ ഗംഭീര പ്രടകനമാണ് ആൻഡ്രിയ പുറത്തെടുത്തത്.

പച്ചക്കിളി മുത്തുച്ചരം എന്ന തമിഴ് സിനിമയിലാണ് ആൻഡ്രിയ ആദ്യമായി അഭിനയിക്കുന്നത്. മങ്കാത്തയിലെ കഥാപാതമാണ് തമിഴ് നാട്ടിൽ താരത്തിന് ആരാധകരെ ഉണ്ടാക്കി കൊടുത്തത്. അതിന് ശേഷം തമിഴ് സിനിമകളിൽ നായികയായും സഹനടിയായും ആൻഡ്രിയ അഭിനയിച്ചു. മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ത്രില്ലർ ചിത്രത്തിലും ആൻഡ്രിയ ആയിരുന്നു നായിക.

സിനിമയിൽ അഭിനയത്തിന് പുറമേ ഡബ്ബിങ് ആർട്ടിസ്റ്റായും അതുപോലെ പിന്നണി ഗായികയായും ആൻഡ്രിയ തിളങ്ങിയിട്ടുണ്ട്. ആൻഡ്രിയയുടെ ശബ്ദത്തിന് പ്രതേക താരം സംഗീത ആരാധകരുമുണ്ട്. അടുത്തിറങ്ങിയ പുഷ്പായിലെ തമിഴ് വേർഷന്റെ ‘ഊ സോൽറിയ’ എന്ന ഗാനം ആലപിച്ചതും ആൻഡ്രിയ ആയിരുന്നു. മികച്ച അഭിപ്രായമായിരുന്നു ആ പാട്ടിന് താരത്തിന് ലഭിച്ചത്.

View this post on Instagram

A post shared by Andrea Jeremiah (@therealandreajeremiah)

ആൻഡ്രിയ അഭിനയിക്കുന്ന ഏഴിലേറേ ചിത്രങ്ങളുടെ ഷൂട്ടിംഗ് നടക്കുന്നതും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നതുമായിയുണ്ട്. ഈ അടുത്തിടെയാണ് ആൻഡ്രിയ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ഇടവേള എടുത്ത് ഈജിപ്തിലേക്ക് യാത്ര പോയത്. അത് വൈറലായതിന് പിന്നാലെ ഇപ്പോൾ ആൻഡ്രിയ ബാത്ത് ടാബിൽ നീന്തി കളിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും അതും ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.