രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന സിനിമയിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ നടിയാണ് ആൻഡ്രിയ ജെർമിയ. ഫഹദിന്റെ നായികയായുള്ള ആൻഡ്രിയയുടെ പ്രകടനം ഇന്നും മലയാളികൾ ഓർത്തിരിക്കാൻ കാരണം മികച്ച അഭിനയം കാഴ്ച വച്ചതുകൊണ്ടാണ്. അതിന് ശേഷം ആൻഡ്രിയ വേറെയും മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യ സിനിമ തന്നെയാണ് പെട്ടന്ന് ഓർമ്മ വരുന്നത്.
‘പച്ചൈകിളി മുത്തുച്ചരം’ എന്ന തമിഴ് സിനിമയിലൂടെയാണ് ആൻഡ്രിയ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ഒരു അഭിനയത്രി മാത്രമല്ല ആൻഡ്രിയ, നല്ലയൊരു ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റും കൂടിയാണ്. നിരവധി അടിച്ചുപൊളി സൂപ്പർഹിറ്റ് ഗാനങ്ങളാണ് ആൻഡ്രിയയുടെ ശബ്ദത്തിലൂടെ പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്. സ്റ്റേജുകളിൽ ഇളക്കിമറിക്കാൻ ആൻഡ്രിയയുടെ പാട്ടുകളുണ്ടാവാറുണ്ട്.
അന്യനിലെ കണ്ണും കണ്ണും നോക്കിയ എന്ന ഗാനം പാടിക്കൊണ്ടാണ് പിന്നണി ഗായികയായി തുടക്കം കുറിച്ചത്. തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ആൻഡ്രിയ അഭിനയിച്ചിട്ടുണ്ട്. ‘ആനെൽ മേലെ പണി തുളി’ എന്ന സിനിമയാണ് ആൻഡ്രിയയുടെ അവസാനമായി ഇറങ്ങിയത്. ലണ്ടൻ ബ്രിഡ്ജ്, തോപ്പിൽ ജോപ്പൻ, ലോഹം തുടങ്ങിയ സിനിമകളാണ് മലയാളത്തിൽ അന്നയും റസൂലും കൂടാതെ ആൻഡ്രിയ ചെയ്തിരിക്കുന്നത്.
“ക്രിസ്തുമസ് വരുന്നു..” എന്ന ക്യാപ്ഷൻ ഇട്ടുകൊണ്ട് ആൻഡ്രിയ ഷോർട്സിലുള്ള തന്റെ പുതിയ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. വൈറ്റ് ഷോർട്ട് ബനിയൻ ടോപ്പും നീല ജീൻസ് ഷോർട്സും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന ആൻഡ്രിയയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത് പ്രശുൺ പ്രശാന്ത് ശ്രീധറാണ്. പ്രകൃതി ആനന്ദാണ് ആൻഡ്രിയയ്ക്ക് ഷൂട്ടിൽ മേക്കപ്പ് ചെയ്തിരിക്കുന്നത്.