മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ നായികയായി അഭിനയിച്ച ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിൽ മഞ്ജുവിന്റെ മകളായി അഭിനയിച്ചുകൊണ്ട് സിനിമ രംഗത്തേക്ക് എത്തിയ താരമാണ് അനശ്വര രാജൻ. ബാലതാരമായി അഭിനയിച്ച് ചെറിയ പ്രായത്തിൽ തന്നെ പ്രധാന വേഷത്തിൽ അഭിനയിച്ച അനശ്വരയ്ക്ക് ഒരുപാട് ആരാധകരും ചുരുങ്ങിയ കാലയളവിൽ ഉണ്ടായിട്ടുണ്ട്.
ഒരു സ്വകാര്യ ചടങ്ങളിൽ പങ്കെടുക്കുമ്പോൾ എടുത്ത അനശ്വരയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. വേദിയിൽ ഇരിക്കുമ്പോഴുള്ള അനശ്വരയുടെ അതിമനോഹരമായ ചിരിയോട് കൂടിയുള്ള ചിത്രങ്ങളിൽ താരത്തിന് കാണും അതിസുന്ദരിയായിട്ടുണ്ട്. ജോബി മാത്യു എടുത്ത ചിത്രങ്ങളാണ് അനശ്വരയുടെ ആരാധകരുടെ ഹൃദയം കീഴടക്കിയത്.
നീല നിറത്തിലെ മനോഹരമായ ഔട്ട് ഫിറ്റ് ധരിച്ചാണ് അനശ്വര ചടങ്ങിൽ പങ്കെടുത്തത്. അനശ്വരയുടെ ക്യൂട്ട് ചിരിയെ കുറിച്ചായിരുന്നു ആരാധകർ സംസാരിക്കാൻ ഉണ്ടായിരുന്നത്. അടുത്തിടെ അനശ്വരയുടെ ഇത്രയും ഭംഗിയുള്ള ചിത്രങ്ങൾ കണ്ടിട്ടില്ലെന്നും ചില ആരാധകർ അഭിപ്രായപ്പെട്ടു. അനശ്വര ടൈറ്റിൽ റോളിൽ അഭിനയിച്ച സൂപ്പർ ശരണ്യ തിയേറ്ററുകളിൽ വലിയ ഹിറ്റായിരുന്നു.
ബോളിവുഡ് നടൻ ജോൺ ഏബ്രഹാമിന്റെ പ്രൊഡക്ഷൻ കമ്പനി നിർമ്മിക്കുന്ന മൈക്ക് എന്ന ചിത്രത്തിലാണ് ഇപ്പോൾ അനശ്വര അഭിനയിക്കുന്നത്. തണ്ണീർമത്തൻ ദിനങ്ങളിലെ കീർത്തി എന്ന കഥാപാത്രമാണ് അനശ്വരയെ മലയാളികളുടെ പ്രിയപ്പെട്ട താരമാക്കി മാറ്റിയത്. ഇൻസ്റ്റാഗ്രാമിൽ വൺ മില്യണിന് അടുത്ത് ഫോളോവേഴ്സാണ് ഈ കുട്ടി താരത്തിന് ഇപ്പോഴുള്ളത്.