‘സാന്ത്വനത്തിലെ അപർണ ഇനി അര്‍ക്കജിന് സ്വന്തം!! നടി രക്ഷ രാജ് വിവാഹിതയായി..’ – വീഡിയോ കാണാം

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നായ ഏഷ്യാനെറ്റിലെ സാന്ത്വനത്തിലെ അപർണ(അപ്പു) എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി രക്ഷ രാജ് വിവാഹിതയായി. കഴിഞ്ഞ ദിവസം നടന്ന ഹൽദി ചടങ്ങുകളുടെയും അതിന് മുമ്പ് നടന്ന സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ വന്നതോടെയാണ് രക്ഷ വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത പ്രേക്ഷകർ അറിഞ്ഞത്.

കോഴിക്കോട് സ്വദേശിനിയായ രക്ഷയ്ക്ക് വരനും സ്വന്തം നാട്ടുകാരനാണ്. അര്‍ക്കജാണ് രക്ഷയുടെ കഴുത്തിൽ താലി ചാർത്തിയത്. രക്ഷയുടെയും അര്‍ക്കജയുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹ ചടങ്ങിൽ സാന്ത്വനം സീരിയലിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തിരുന്നു. മെറൂൺ നിറത്തിലെ വിവാഹ ബ്രൈഡൽ സാരിയിൽ അതിസുന്ദരിയായിട്ടാണ് രക്ഷ എത്തിയത്.

അര്‍ക്കജ വെള്ള കളർ കുർത്തയും കസവ് മുണ്ടും ധരിച്ചാണ് വിവാഹത്തിന് എത്തിയത്. സാന്ത്വനം സീരിയലിലെ മറ്റു താരങ്ങളായ ചിപ്പി, രാജീവ് പരമേശ്വർ, ഗോപിക അനിൽ, സജിൻ ടി.പി, അച്ചു സുഗന്ധ് ചിപ്പിയുടെ ഭർത്താവ് രഞ്ജിത്ത് തുടങ്ങിയവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. സീരിയലിൽ താരത്തിന്റെ ഭർത്താവായി അഭിനയിച്ച ഗിരീഷ് നമ്പ്യാരെ മാത്രം ചടങ്ങിൽ കാണാൻ പറ്റിയില്ലല്ലോ എന്ന ആരാധകർ ചോദിക്കുന്നുണ്ട്.

ഹണിമൂൺ പോകാൻ സമയമില്ലെന്നും അഭിനയം തുടരുമെന്നും വിവാഹ ശേഷം അപർണ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ലോലിപോപ്പ് എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടാണ് രക്ഷ അഭിനയ രംഗത്തേക്ക് എത്തുന്നത്. അതിന് ശേഷം നിരവധി സിനിമകളിൽ ചെറിയ റോളുകളിൽ രക്ഷ അഭിനയിച്ചിട്ടുണ്ടെങ്കിലും സാന്ത്വനത്തിലെ അപ്പുവായി തിളങ്ങിയ ശേഷമാണ് ഒരുപാട് ആളുകളുടെ പ്രിയങ്കരിയായി മാറിയത്.


Posted

in

by