December 11, 2023

‘എന്തൊരു ക്യൂട്ട് ആണല്ലേ കാണാൻ!! മനസ്സ് കവരുന്ന ലുക്കിൽ നടി അനശ്വര രാജൻ..’ – ഫോട്ടോസ് വൈറലാകുന്നു

അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക പ്രശംസ നേടിയെടുത്ത താരമായിരുന്നു നടി അനശ്വര രാജൻ. ബാലതാരമായിട്ട് മഞ്ജു വാര്യരുടെ മകളുടെ റോളിൽ അഭിനയിച്ച അനശ്വരയുടെ ആ കഥാപാത്രം വളരെ ഭംഗിയായി അവതരിപ്പിച്ചു. ആദ്യ സിനിമ ആണെന്ന് തോന്നിപ്പിക്കാത്ത വിധത്തിലുള്ള പ്രകടനമായിരുന്നു അനശ്വരയിൽ നിന്ന് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്.

അതിന് ശേഷം നായികതുല്യമായ കഥാപാത്രം തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിൽ അനശ്വര അഭിനയിക്കുകയും ചെയ്തു. ആ സിനിമ 50 കോടിയിൽ അധികം കളക്ഷൻ നേടുകയും ചെയ്തിരുന്നു. അനശ്വര ടൈറ്റിൽ റോളിൽ അഭിനയിച്ച സൂപ്പർ ശരണ്യയും കളക്ഷനുകൾ വാരികൂട്ടിയതോടെ ഒരു ഭാഗ്യ നായികയായി അനശ്വര മാറി. മലയാളത്തിന് പുറമേ തമിഴിലും ഒരു സിനിമയിൽ അനശ്വര അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിലും തമിഴിലുമായി അടുപ്പിച്ച് ഇപ്പോൾ രണ്ട് സിനിമകളാണ് അനശ്വരയുടെ ഇറങ്ങിയത്. തമിഴിൽ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന സിനിമയുടെ റീമേക്കായ തഗ്സിലും മലയാളത്തിൽ പ്രണയവിലാസവുമാണ് ഇറങ്ങിയത്. പ്രണയവിലാസവും തിയേറ്ററിൽ മികച്ച അഭിപ്രായം നേടി വലിയ വിജയത്തിലേക്ക് പോയികൊണ്ടിരിക്കുകയാണ്. അർജുൻ അശോകൻ, മിയ, മമിത ബൈജു എന്നിവരാണ് സിനിമയിൽ അഭിനയിച്ച മറ്റുതാരങ്ങൾ.

സിനിമയുടെ വിജയാഘോഷത്തിൻറെ ഭാഗമായി നടന്ന ചടങ്ങിൽ അനശ്വര പങ്കെടുത്തപ്പോഴുള്ള ഫോട്ടോസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എന്തൊരു ക്യൂട്ട് ആണ് അനശ്വരയെ കാണാൻ എന്ന് ആരാധകർ ചിത്രങ്ങൾക്ക് താഴെ വന്ന് കമന്റുകളും ഇട്ടിട്ടുണ്ട്. ഷാനു, രാഹുൽ എന്നിവരാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. യാരിയാൻ 2 എന്ന ഹിന്ദി ചിത്രത്തിലാണ് ഇനി അനശ്വര അഭിനയിക്കാൻ പോകുന്നത്.