‘ഭാര്യ സീരിയലിലെ രോഹിണി ആണോ ഇത്!! ഹോട്ട് ലുക്കിൽ തിളങ്ങി നടി മൃദുല വിജയ്..’ – ഫോട്ടോസ് വൈറൽ

തമിഴ് സിനിമകളിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മൃദുല വിജയ്. നൂറാം നാൾ എന്ന തമിഴ് സിനിമയിലാണ് മൃദുല ആദ്യമായി അഭിനയിക്കുന്നത്. അതിൽ ചെറിയ ഒരു റോളിൽ അഭിനയിച്ച മൃദുല തൊട്ടടുത്ത ചിത്രമായ ജെന്നിഫർ കറുപ്പയ്യയിൽ നായികയായി അഭിനയിക്കുകയും ചെയ്തു. ‘കടൻ അൻബൈ മുറിക്കും’ എന്ന തമിഴ് സിനിമയിലും അതെ വർഷം തന്നെ മൃദുല അഭിനയിക്കുകയും ചെയ്തു.

പിന്നീട് സിനിമയിൽ നിന്ന് മാറി സീരിയലിൽ മേഖലയിലേക്ക് മൃദുല എത്തി. ഏഷ്യാനെറ്റിൽ കല്യാണസൗഗന്ധികം എന്ന സീരിയലിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതെ വർഷം തന്നെ സെലിബ്രേഷൻ എന്ന മലയാള സിനിമയിലും മൃദുല അരങ്ങേറി. കൃഷ്ണതുളസി എന്ന സീരിയലിന് ശേഷം ഏഷ്യാനെറ്റിലെ തന്നെ ഭാര്യ എന്ന പരമ്പരയിൽ കൂടി അഭിനയിച്ചതോടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി.

ഭാര്യ സീരിയലിലെ രോഹിണി ഇന്നും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്. പൂക്കാലം വരവായി, തുമ്പപ്പൂ എന്നീ പരമ്പരകളിലും അഭിനയിച്ച മൃദുല സ്റ്റാർ മാജിക്കിലും ഒരു സമയത്ത് സ്ഥിരമായി പങ്കെടുക്കുമായിരുന്നു. സീരിയൽ നടനായ യുവകൃഷ്ണയുമായി പ്രണയത്തിൽ വിവാഹിതയായ മൃദുലയ്ക്ക് കഴിഞ്ഞ വർഷം ഒരു കുഞ്ഞും ജനിച്ചിരുന്നു. വീണ്ടും സീരിയലുകളിൽ സജീവമാവുകയും ചെയ്തു.

ഇപ്പോൾ മഴവിൽ മനോരമയിലെ റാണിരാജ എന്ന പരമ്പരയാണ് മൃദുല ചെയ്യുന്നത്. അതെ സമയം അഹം ഡിസൈനർ ബൗട്ടിക്കിന്റെ ലെഹങ്കയിൽ മൃദുല ഹോട്ട് ലുക്കിൽ തിളങ്ങിയ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. അകിൻ പടുവയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഭാര്യയിലെ രോഹിണി തന്നെയാണോ ഇതെന്ന് ആരാധകരിൽ ചിലർ ഫോട്ടോസ് കണ്ടിട്ട് ചോദിക്കുകയും ചെയ്തു.


Posted

in

by