November 29, 2023

‘സ്ത്രീത്വത്തിൽ പൊതിഞ്ഞു!! ബ്ലൗസ് ലെസ് സാരിയിൽ തിളങ്ങി അനശ്വര രാജൻ..’ – ഫോട്ടോസ് വൈറൽ

ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന സിനിമയിൽ മഞ്ജുവിന്റെ മകളായി അഭിനയിച്ച അനശ്വര ആ റോളിൽ ഭംഗിയായി തിളങ്ങിയപ്പോൾ കൂടുതൽ അവസരങ്ങൾ അനശ്വരയെ തേടിയെത്താനും തുടങ്ങി. മിസ്റ്ററി ത്രില്ലറായ ‘എവിടെ’ ആയിരുന്നു അനശ്വര അഭിനയിച്ച അടുത്ത സിനിമ.

അത് കഴിഞ്ഞ് പ്രധാന വേഷത്തിൽ അഭിനയിച്ച തണ്ണീർമത്തൻ ദിനങ്ങളാണ് അനശ്വരയുടെ കരിയർ മാറ്റിമറിച്ചത്. ചെറിയ ബഡ്ജറ്റിൽ ഇറങ്ങിയ ആ ചിത്രം അമ്പത് കോടിയിൽ അധികം കളക്ഷൻ നേടുകയും അനശ്വര സിനിമയിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. അത് കഴിഞ്ഞ് കഴിഞ്ഞ വർഷം അനശ്വര ടൈറ്റിൽ റോളിൽ അഭിനയിച്ച സൂപ്പർ ശരണ്യയും തിയേറ്ററുകളിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു.

അവിയൽ, മൈക്ക് തുടങ്ങിയ മലയാള സിനിമകളും അനശ്വരയുടെ കഴിഞ്ഞ വർഷമിറങ്ങിയിരുന്നു. തമിഴിൽ രംഗിയും ഇറങ്ങിയത് കഴിഞ്ഞ വർഷമായിരുന്നു. അതിൽ തൃഷയ്ക്ക് ഒപ്പം വളരെ പ്രധാനപ്പെട്ട ഒരു റോളിൽ അഭിനയിച്ചു. ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് അനശ്വര ഇപ്പോൾ. യാരിയാൻ 2 എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അനശ്വര രാജന്റെ ബോളിവുഡ് രംഗപ്രവേശം.

സമൂഹ മാധ്യമങ്ങളിൽ ഫോട്ടോഷൂട്ടുകളുടെ പേരിൽ പലപ്പോഴും മോശം കമന്റുകൾ നേരിടേണ്ടി വന്നിട്ടുള്ള ഒരാളാണ് അനശ്വര. ഇപ്പോഴിതാ ബ്ലൗസ് ലെസ് സാരിയിൽ ആരാധകരുടെ ഹൃദയം കീഴടക്കി കൊണ്ട് അനശ്വര പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. കസവ് സാരിയിലുള്ള അനശ്വരയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത് റിസ് വാനാണ്. ഈ അടുത്തിടെ ഇറങ്ങിയ പ്രണയവിലാസമാണ് അനശ്വരയുടെ അവസാനം റിലീസായത്.